അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. കിളിരൂര്‍ കേസിലെ അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നാണു വിശദീകരണം. കവിയൂര്‍ കേസിലെ പെണ്‍കുട്ടിയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
''മുപ്പത്തി മൂന്നര വര്‍ഷം ഞാന്‍ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. കുട്ടികള്‍ക്കു വേണ്ടിയും സ്ത്രീകള്‍ക്കു വേണ്ടിയും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടി മരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നു. പോക്‌സോ കേസ് നില്‍ക്കില്ലെന്ന് അന്വേഷിച്ചാല്‍ പൊലീസിന് മനസിലാകും. കവിയൂര്‍ കേസിലെ കുട്ടിയുടെ പേര് ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല'' – ശ്രീലേഖ പറഞ്ഞു.
അതേസമയം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് ശ്രീലേഖയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുന്‍പു വെളിപ്പെടുത്തിയതിന് പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവര്‍ത്തകനായ ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാള്‍ പോക്‌സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുന്‍പ് വെളിപ്പെടുത്തിയെന്നും മറ്റൊരു വിഡിയോയില്‍ കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നുവെന്നും പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha
























