തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി ഹൈക്കോടതിയില്‍. തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ നിക്ഷേപമുണ്ടെന്നും ഒന്നാം പ്രതിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
കൂടാതെ തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്നും എസ്.ഐ.ടി ആവശ്യപ്പെട്ടു. ഇതോടൊപ്പം സ്വര്‍ണം പൂശിയ തകിടുകളെ വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി മഹസറില്‍ ഒപ്പുവെച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി അനുമതി നല്‍കിയെന്നും പ്രധാന മഹസറുകളില്‍ ഒപ്പുവെക്കാതിരുന്നത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നും എസ്.ഐ.ടി വാദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താന്‍ എസ്.ഐ.ടിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയിരുന്നത്. നേരത്തെ, രാഷ്ട്രീയവൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം തന്ത്രി പ്രതികരിച്ചത്. ഇതിനിടയിലാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം ഹൈക്കോടതി തള്ളിയത്.
https://www.facebook.com/Malayalivartha























