Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ


കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു


നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ... വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു, കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്  

22 MAY 2026 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....

സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം... യാത്രക്കാരന് ​ഗുരുതര പരിക്ക്

ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വലിയതുറ പോലീസെടുത്ത കേസിൽ വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്.

നാലാം പ്രതി ചേർത്ത ശബരിനാഥ് എം എൽ എ യെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ 2022 ൽ തള്ളിയിരുന്നു.


നാലാം പ്രതിയായി ചേർത്ത ശബരിനാഥ് എം എൽ എ യെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ തള്ളിക്കൊണ്ടാണ് 2022 ൽ കോടതി ശബരിനാഥിന് ജാമ്യം അനുവദിച്ചത്. ഗൂഡാലോചന തെളിയിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.ബാലകൃഷ്ണനാണ് മുൻ സർക്കാർ ആവശ്യം തള്ളി ജാമ്യം അനുവദിച്ചത്. ജൂലൈ 20 മുതൽ 3 ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. മൊബൈൽ ഫോൺ ആവശ്യപ്പെട്ടാൽ ഹാജരാക്കണം. 25,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
ശബരിനാഥിൻ്റെ വാട്ട്സ്ആപ്പ് ചാറ്റിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താനുള്ള ആഹ്വാനമില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ആഹ്വാനം മാത്രമാണുള്ളത്. അറസ്റ്റ് മാനദണ്ഡങ്ങൾ പോലീസ് പാലിച്ചില്ല തുടങ്ങിയ വസ്തുതകൾ പരിഗണിച്ചാണ് അറസ്റ്റു ചെയ്തു ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

അതേ സമയം ഗൂഡാലോചന തെളിയിക്കാനും കൂടുതൽ പ്രതികൾ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും സർക്കാർ അഭിഭാഷകൻ വെമ്പായം .എ. ഹക്കിം കോടതിയിൽ വാദമുന്നയിച്ചു. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയുടെ ഒളിയിടം കണ്ടു പിടിക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും പ്രതികളുടെ സാന്നിദ്ധ്യത്തിലുള്ള അന്വേഷണം അനിവാര്യമായതിനാൽ കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്നും ബോധിപ്പിച്ചു. ' അതേസമയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാൻ സർക്കാർ സ്വാധീനത്താൽ പോലീസ് തിരക്കഥയിൽ വ്യാജ വധശ്രമക്കുറ്റമാരോപിച്ച് ഫിറ്റ് ചെയ്ത് എടുത്ത കള്ളക്കേസാണിതെന്നും പ്രതികൾ ബോധിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ഹവാല - അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിയ്ക്ക് വില കുറഞ്ഞ പബ്ലിസിറ്റിയും വ്യാജ ഇമേജും സൃഷ്ടിക്കാൻ മെനഞ്ഞെടുത്ത കള്ളക്കേസാണിത്. നിരായുധരായും സമാധാനപരമായും യാതൊരു ദേഹോപദ്രമോ നാശനഷ്ടമോ വരുത്താതെ വിമാനത്തിനുള്ളിൽ വെറും മുദ്രാവാക്യം മാത്രം വിളിച്ച് പ്രതിഷേധിച്ച തങ്ങൾക്കെതിരെ വധശ്രമക്കേസ് നിലനിൽക്കില്ല. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റത്തിന് തങ്ങളെ പോലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.വധശ്രമക്കേസ് നിലനിൽക്കണമെങ്കിൽ ശരീരത്തിൻ്റെ വൈറ്റൽ ഭാഗങ്ങളിലോ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾക്കോ മരണകാരണമായേക്കാവുന്ന മുറിവുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോകാത്ത തങ്ങൾക്കെതിരെ വധശ്രമമാരോപിച്ച് എടുത്ത കള്ള കേസിൽ തങ്ങളെ കസ്റ്റഡിയിൽ വിട്ടു നൽകേണ്ട ആവശ്യമില്ല. തങ്ങളെ കസ്റ്റഡി ആവശ്യപ്പെടുന്നത് തങ്ങളെ മാനസികമായും ശാരീരികമായി പീഡിപ്പിക്കാനാണ്. അതിനാൽ ചെയ്യാത്ത കുറ്റത്തിനുള്ള കസ്റ്റഡി ആപേക്ഷ തള്ളണമെന്നും പ്രതികൾ ബോധിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ
പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ ഇന്ന് ( ചൊവ്വാഴ്ച) പരിഗണിക്കും.

ജൂൺ 13ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുള്ള ഒന്നും രണ്ടും പ്രതികളായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27) , തലശ്ശേരി പട്ടാന്നൂർ സ്വദേശി ആർ.കെ. നവീൻകുമാർ (37) എന്നിവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് പോലീസിൻ്റെ ആവശ്യം.
അതേ സമയം ജാമ്യം നിരസിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരിക്കേയാണ് പോലീസ് കസ്റ്റഡി ആവശ്യവുമായി വിചാരണക്കോടതിയായ ജില്ലാക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ നിയമപ്രകാരം വിചാരണക്കായി സ്പെഷ്യൽ കോടതി രൂപീകരിക്കേണ്ടതുണ്ട്. അത് നാളിതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത്.
ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.
വിമാനത്തിൽ മുൻഭാഗത്താണ് പ്രതികൾക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാൻ്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ ഇവരെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു.
സിവിൽ ഏവിയേഷൻ നിയമ കേസ് സ്പെഷ്യൽ കോടതി വിചാരണ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത് അനുവദിച്ചിരുന്നു. പട്ടാന്നൂർ കുന്നോത്തെ ചന്ദ്രാലയത്തിൽ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (10 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (30 minutes ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ... വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു, കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന  (37 minutes ago)

  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻപട്ടമണിഞ്ഞത് ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം  (50 minutes ago)

സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടാൻ സാധ്യത  (1 hour ago)

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം... യാത്രക്കാരന് ​ഗുരുതര പരിക്ക്  (1 hour ago)

തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ നീങ്ങുക  (1 hour ago)

ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങി  (2 hours ago)

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു....യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതർ, വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ  (2 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എൽ. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (2 hours ago)

കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ  (3 hours ago)

'ദൃശ്യം 3'സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends