മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുരുതര വകുപ്പ് ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 4 വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെഎസ് ശബരീനാഥന്‍ എന്നിവരാണ് പ്രതികള്‍. വധശ്രമം, ഗൂഡാലോചന എന്നിവ നിലനിര്‍ത്തി.
ഒഴിവാക്കിയത് കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പ്.വലിയതുറ പൊലീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണ്ണൂരില്‍ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെയാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇപി ജയരാജനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നരും തടഞ്ഞു. പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്. ഇതോടെ പ്രോസിക്യൂഷന് കേന്ദ്രാനുമതി തേടി. വ്യോമയാന വകുപ്പ് നിലനില്‍ക്കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ മുന്‍ സര്‍ക്കാര്‍ വെട്ടിലായി. എന്നാല്‍ ചുമത്തിയ കുറ്റം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ല.
കുറ്റപത്രം എന്തായെന്ന് എന്ന പല പ്രാവശ്യം കോടതി ചോദിച്ചുവെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ ഒഴിഞ്ഞുമാറി.ഭരണം മാറിയതിന് പിന്നാലെ വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷെ പ്രതികളായ ഫ!ര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍,സുനിത് നാരായണന്‍, ശബരിനാഥന്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഡാലോചന എന്നിവ നിലനില്‍ക്കും. വധശ്രമ കുറ്റം ചുമത്തിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാര്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കുന്നമെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















