ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു....യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതർ, വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം ബംഗളൂരു വിമാനത്താവളത്തിലെ റൺവേയിലിടിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെട്ട എ.ഐ 2651 വിമാനം കെപഗൗഡ അന്താരാഷ്ട്ര വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആളപായമില്ല. വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ . സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണത്തിനുശേഷമേ കാരണം വ്യക്തമാകുകയുള്ളൂ.
പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. അതിനാൽ ബംഗളൂരു- ഡൽഹിയി എ.ഐ 2651 വിമാനം റദ്ദാക്കുകയായിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയർ ഇന്ത്യ .
"
https://www.facebook.com/Malayalivartha






















