എസ്ബിഐ ബാങ്കില്‍ തുടര്‍ച്ചയായി ആറ് അവധികള്‍

മേയ് മാസം 23 മുതല്‍ അടുപ്പിച്ച് ആറ് ദിവസത്തെ അവധിയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) വരാനിരിക്കുന്നത്. മേയ് 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ഒരു ശാഖകളും തുറക്കില്ല. അതുകൊണ്ട് തന്നെ അക്കൗണ്ട് ഉടമകള്‍ ആവശ്യത്തിനുള്ള തയ്യാറെടുപ്പ് നടത്തണമെന്നാണ് മുന്നറിയിപ്പ്. വാരാന്ത്യത്തിലെ രണ്ട് ദിവസത്തെ അവധി, പണിമുടക്ക്, ബക്രീദ് അവധി എന്നിവയാണ് തുടര്‍ച്ചയായി ആറ് ദിവസത്തെ പ്രവര്‍ത്തനത്തെ ബാധിക്കുക.
എസ്ബിഐ സ്റ്റാഫ് ഫെഡറേഷന്‍ 2026 മേയ് 25,26 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ നിര്‍ദ്ദിഷ്ട പണിമുടക്ക് പ്രഖ്യാപിച്ചു. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) ഫണ്ട് മാനേജര്‍മാരുടെ നിയമനം, തിരഞ്ഞെടുപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















