നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയനന്ദയാണ് മരിച്ചത്. തിരുവനന്തപുരം-പൊൻമുടി റോഡിലാണ് അപകടം സംഭവിച്ചത്. പൊന്മുടിയിൽ വിനോദ യാത്രയ്ക്കു പോയി മടങ്ങവേയാണ് സംഭവം, 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ത്രയനന്ദയുടെ തലയ്ക്ക് ഗുരുതര പരുക്കേറേറു, വനം വകുപ്പിന്റെ വാഹനത്തില് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴു വയസ്സുകാരിയെ രക്ഷിക്കാനായില്ല.
കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha






















