Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

21 MAY 2026 10:45 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നിന്നും യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കടത്തി ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്‌റ്റോയിസി (56) യുവതികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിലപേശല്‍ നടത്തുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. മുംബൈയില്‍ അറസ്റ്റിലായ സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിന്ധുവാണ് കേസിലെ മുഖ്യകണ്ണി എന്നാണ് അന്വേഷണ സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലെ ക്രിമിനല്‍ സംഘങ്ങളുമായും സിന്ധുവിന് ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. കേസിലെ മൂന്നും നാലും പ്രതികളായ മഞ്ജിമ പി., അലീന എബ്രഹാം എന്നിവരെ നേരത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ദുബായിലുള്ള രണ്ടും അഞ്ചും പ്രതികളായ സ്ത്രീകളെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യമാണ് തന്റെ മകളുെട പേരിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മേക്ക്പ്പ് ആര്‍ട്ടിസ്റ്റായി ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സിന്ധു പരാതിക്കാരിയായ യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്. ജോലി നല്‍കുന്നതിനായി 4.70 ലക്ഷം രൂപയും കൈപ്പറ്റി. ദുബായിലെത്തിയ യുവതിയെ സിന്ധു റോളര്‍ സ്ട്രീറ്റിലുള്ള ബര്‍ദുബായി എന്ന സ്ഥലത്തെ അപ്പാര്‍ട്ടമെന്റുകളില്‍ ഒന്നിലേക്ക് കൊണ്ടുപോയി. യുവതിയെ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ച ശേഷം കോളയില്‍ വെളുത്ത പൊടി കലര്‍ത്തി നല്‍കി മയക്കിയ ശേഷം പുരുഷന്മാര്‍ക്ക് ലൈംഗികമായി ഉപയോഗിക്കാനായി വില്‍പ്പ നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നും നാലും പ്രതികളായ മഞ്ജിമയും അലീനയും പണം വാങ്ങിയ ശേഷം പുരുഷന്മാരെ പരാതിക്കാരിയുടെ മുറിയിലേക്ക് കയറ്റിവിട്ടെന്നും ഇതില്‍ പറയുന്നുണ്ട്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ സിന്ധു മൊബൈലില്‍ പകര്‍ത്തി പരാതിക്കാരിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായിലെത്തിച്ച യുവതികളുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പങ്കുവച്ച് സിന്ധു വിലപേശുന്നതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സിന്ധുവിന്റെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മറ്റൊരു യുവതിയേയും ഈ സംഘം ചതിയില്‍പ്പെടുത്തി നിര്‍ബന്ധിത ലൈംഗിക പ്രവര്‍ത്തിക്ക് ഇരയാക്കിയതായി മൊഴിയുണ്ട്. രണ്ടാം പ്രതി പരാതിക്കാരിയെ ചൂരല്‍ പോലുള്ള വടി കൊണ്ട് അടിച്ച് ഉപദ്രവിച്ചെന്നും അഞ്ചാം പ്രതി പരാതിക്കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നും നാലും പ്രതികളായ മഞ്ജിമയും അലീനയും സിന്ധുവുമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നതായതും ഇരുവര്‍ക്കും യുപിഐ വഴി സിന്ധു പണം അയച്ചു നല്‍കിയിരുന്നതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, നാലാം പ്രതിയായ അലീനയുടെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഔറംഗസേബ് എന്നയാള്‍ക്ക് ഒന്നാം പ്രതിയായ സിന്ധു പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങള്‍  (7 minutes ago)

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിക്കായി വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍  (46 minutes ago)

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്  (57 minutes ago)

ഹൽദി ചടങ്ങിലെ തർക്കം ഒടുവിൽ അവസാനിച്ചത് ആരും വിചാരിക്കാത്ത ദുരന്തത്തിൽ: വിവാഹ ദിവസം വരൻ ജീവനൊടുക്കിയ കാരണമിത്....  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് എന്‍ടിഎ ഉദ്യോഗസ്ഥര്‍  (2 hours ago)

മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി  (2 hours ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്  (2 hours ago)

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടി  (3 hours ago)

പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു  (6 hours ago)

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് എം.വി ഗോവിന്ദന്‍  (6 hours ago)

ടിവി കാണാന്‍ റിമോട്ട് നല്‍കിയില്ല; പാലക്കാട് 12 കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

ഒറ്റപ്പാലത്ത് കുടുംബവഴക്ക്: ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ...  (6 hours ago)

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു  (6 hours ago)

അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...  (7 hours ago)

Malayali Vartha Recommends