Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു


നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...

കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു

22 MAY 2026 06:44 AM IST
മലയാളി വാര്‍ത്ത

വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാനായി ശ്രമിച്ച യുവതി മുങ്ങിമരിച്ചു. മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമോദൻ- പ്രിയ ദമ്പതികളുടെ മകൾ അനുപമയാണ് (26) മരിച്ചത്.

ഒഴുക്കിൽപ്പെട്ട സുഹൃത്തായ ശ്രുതിയെ രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് അനുപമയും ഒഴുക്കിൽപ്പെട്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ടെക്‌നോപാർക്കിലെ അലയൻസ് കമ്പനിയി‌ലെ ജീവനക്കാരിയായ അനുപമയടക്കം 8 സുഹൃത്തുക്കളാണ് പൊൻമുടി സന്ദർശിക്കാനായി ബൈക്കുകളിൽ എത്തിയത്. താവക്കൽ വെള്ളച്ചാട്ടത്തിനു സമീപത്തെ കടവിൽ അനുപമയും ശ്രുതിയും കൈകോർത്ത് പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ ശ്രുതി കാൽവഴുതി ആറ്റിൽ വീഴുകയായിരുന്നു. ശ്രുതിയെ രക്ഷിക്കുന്നതിനായി അനുപമ വെള്ളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ വശമില്ലാതിരുന്നതിനാൽ രക്ഷപെടാൻ കഴിഞ്ഞില്ല. മഴയായതിനാൽ ജലനിരപ്പു കൂടുതലായിരുന്നു.

ഇരുവരും വീഴുന്നത് കുറച്ചകലെ കുളിച്ചുകൊണ്ടുനിന്ന രണ്ടു അന്യസംസ്ഥാനത്തൊഴിലാളികൾ കണ്ടു. ഇവർ ഓടിയെത്തി വെള്ളത്തിലേക്കു ചാടി ഇരുവരെയും കരയ്ക്കെത്തിച്ചു.

അനുപയ്ക്കും ശ്രുതിക്കും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും പൊലീസും ചേർന്ന് ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുപമയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ശ്രുതിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. അനുപമയുടെ സഹോദരൻ വൈശാഖ്. വിതുര സി.ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്ന് ഉച്ചയോടെ നടക്കുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു....യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതർ, വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ  (5 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എൽ. ക്രിക്കറ്റിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (26 minutes ago)

കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു  (38 minutes ago)

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം  (47 minutes ago)

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ  (59 minutes ago)

'ദൃശ്യം 3'സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ പ്രതിയോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമല്ല  (5 hours ago)

സുരക്ഷ ശക്തമാക്കാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി റെയില്‍വേ  (5 hours ago)

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

എസ്ബിഐ ബാങ്കില്‍ തുടര്‍ച്ചയായി ആറ് അവധികള്‍  (5 hours ago)

ഡല്‍ഹിയില്‍ 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി  (5 hours ago)

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച എംഎല്‍എയെ തിരുത്തി ഗവര്‍ണര്‍  (5 hours ago)

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവേ ട്രാക്കിലേക്ക് വീണ് അപകടം: യാത്രക്കാരന്റെ കാലിന് ഗുരുതര പരുക്ക്  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകുമെന്ന് അമേരിക്ക  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്  (6 hours ago)

Malayali Vartha Recommends