നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ എം എൽഎ ബി.ബി. ഗോപകുമാർ

16-ാം നിയമസഭയിലെ മുഴുവൻ അംഗങ്ങളും പ്രോ ടെം സ്പീക്കർ ജി.സുധാകരൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9ന് തുടങ്ങിയ സഭ 139 അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഉച്ചയ്ക്ക് 12.30 ഓടെ പിരിഞ്ഞു. ഇന്ന് രാവിലെ 9ന് ചേരുന്ന സഭ സ്പീക്കറെ തിരഞ്ഞെടുക്കും.
ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ എം എൽഎ ബി.ബി. ഗോപകുമാറും മത്സരംഗത്തുണ്ട്.
അതേസമയം ഇന്നലെ പതിനാറാം കേരള നിയമസഭ നിലവിൽ വന്നു. സ്നേഹവും ആദരവും പങ്കു വച്ച് ഭരണ പ്രതിപക്ഷഅംഗങ്ങൾ. ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് നിയമസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഷാജി സി.ബേബി അംഗങ്ങളെ ക്ഷണിച്ചത്. ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂറിനായിരുന്നു ആദ്യ അവസരം.
രണ്ടാമത് പാറക്കൽ അബ്ദുല്ലയും മൂന്നാമത് കെ.എം.അഭിജിത്തും പ്രതിജ്ഞ ചൊല്ലി. മുഖ്യമന്ത്രി വി.ഡി.സതീശൻ 105-ാമനായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 132-ാമതുമാണ് പ്രതിജ്ഞയെടുത്തത്. 71 പുതുമുഖങ്ങളും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി. നേരത്തെ പ്രതിജ്ഞയെടുത്ത് അംഗമായ പ്രോടെം സ്പീക്കർ ജി. സുധാകരൻ ഒഴികെ 139 അംഗങ്ങളും ഇന്നലെ പ്രതിജ്ഞ ചൊല്ലി എംഎൽഎമാരായതോടെ പതിനാറാം കേരള നിയമ സഭ നിലവിൽ വന്നു.
"
https://www.facebook.com/Malayalivartha






















