Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി

23 MAY 2026 07:31 PM IST
മലയാളി വാര്‍ത്ത

രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി. നിലവില്‍ ഇദേഹം കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തന്‍ യു ഖേല്‍ക്കര്‍. കണ്ണൂര്‍ കളക്ടറായും കേരള മെഡിക്കല്‍ മിഷന്‍ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.വി ഡി സതീശനാണ് രത്തന്‍ ഖേല്‍ക്കറിന്റെ പേര് നിര്‍ദേശിച്ചത്. നിയമനത്തിനെതിരെ സിപിഐഎം ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്‌സണല്‍ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാര്‍ ടിയെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.

റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകന്‍ കെ പി കെ, അനീഷ് അനിരുദ്ധന്‍, മോഹനചന്ദ്രന്‍ എന്നിവരെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിമാരായും നിയമിച്ചു.2003 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തന്‍ യു. ഖേല്‍ക്കര്‍ കര്‍ണാടക സ്വദേശിയാണ്. 2024 ഡിസംബര്‍ നാലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്.ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്‍മാന്‍, വിവിധ ജില്ലകളില്‍ ജില്ലാകളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ കണ്ണൂര്‍ കളക്ടര്‍ ആയിരിക്കെ മികച്ച കളക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിനു അര്‍ഹനായിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്‌നമാണെന്ന് പി രാജീവ് വ്യക്തമാക്കി. കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് നിയമനമുണ്ടായിരിക്കുന്നത്. ബംഗാളിലെ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ നിയമനം നടത്തുകയായണ്. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുല്‍ ഗാന്ധി ബംഗാളിലെ നിയമനത്തെ വിശേഷിപ്പിച്ചത്. കേരളത്തിലും ഇതേ നിലപാട് ആണോ ഉള്ളതെന്നും പി രാജീവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ചോദിച്ചു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (16 minutes ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (29 minutes ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (33 minutes ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (42 minutes ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (50 minutes ago)

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി  (56 minutes ago)

രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവെച്ചു  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ ക  (2 hours ago)

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...  (3 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...  (3 hours ago)

പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...  (3 hours ago)

സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...  (3 hours ago)

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (4 hours ago)

Malayali Vartha Recommends