പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം

സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റി യോഗത്തിലും പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമര്‍ശനം. പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്നാണ് വിമര്‍ശനം. കടക്ക് പുറത്ത്, ഡാഷ് മോനെ തുടങ്ങിയ പിണറായിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടി ഉണ്ടാക്കി. സംസ്ഥാന സെക്രട്ടറി പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറായില്ലെന്നും ഏരിയ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ തള്ളിപ്പറയാന്‍ പിണറായി വിജയന്‍ തയ്യാറാവാത്തത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവച്ചു. പാലക്കാട് മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് ഇതെല്ലാം കൊണ്ടാണ്. തൃത്താലയിലെ തോല്‍വി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കാത്തതിന്റെ ഭാഗമാണെന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലെന്നും സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















