ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്

രാജ്യത്ത് ഇന്ന് മുതല്‍ പെട്രോള്‍ വിലയില്‍ 87 പൈസയുടേയും ഡീസലിന് 91 പൈസയുടേയും വര്‍ധനയുണ്ടായി. പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂട്ടുന്നത്. മെയ് 15ന് ഇന്ധന വില പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ധിപ്പിച്ചു.
ഇന്നത്തെ വര്‍ധന കൂടി പരിഗണിക്കുമ്പോള്‍ മൊത്തത്തില്‍ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമാണ് വില. കൊച്ചിയില്‍ ഇപ്പോഴത്തെ ഇന്ധന വില പെട്രോളിന് 110.67 രൂപയും ഡീസലിന് വില 99.59 രൂപയുമാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധന വിലകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ മെയ് 15ന് കണക്കിലെടുക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതാണ് വില വര്‍ധനയ്ക്ക് കാരണം
https://www.facebook.com/Malayalivartha






















