റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പുതിയ ചെയര്‍മാനായി പല പേരുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ജഗദീഷ്, സലിം കുമാര്‍, ദീപു കരുണാകരന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. എന്നാല്‍ തനിക്ക് സിനിമയുള്ള സമയമായതിനാല്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കില്ലെന്നാണ് ജഗദീഷ് അറിയിച്ചത്. ഇക്കാര്യം സംസ്‌കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചത്. ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ നിയമനം.
https://www.facebook.com/Malayalivartha






















