ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരള നിയമസഭയുടെ 25ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കലിനായാണ് താന്‍ പുതുപ്പള്ളിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലെ 71 പുതുമുഖ എംഎല്‍എമാരെ നിയമസഭാ നടപടികളില്‍ പ്രാപ്തരാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും പ്രത്യേക പരിഗണന നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ 101 വോട്ടുകള്‍ നേടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ പദവിയിലെത്തിയത്.
https://www.facebook.com/Malayalivartha






















