താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി

സീരിയലുകളിലൂടെ ജനപ്രിയരായ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ നടന്ന ചടങ്ങില്‍ വെച്ച് അമേയയുടെ കഴുത്തില്‍ ജിഷിന്‍ താലി ചാര്‍ത്തി. വിരലിലെണ്ണാവുന്ന കുറച്ച് ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ജിഷിനെ അമേയ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും.
അത് പിന്നീട് പ്രണയമായി മാറി. ശേഷം ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചു. അത് വിജയകരമായതിനാലാണ് വിവാഹം നടത്താമെന്ന് താരങ്ങള്‍ തീരുമാനിച്ചത്. ഓഫ് വൈറ്റും ഗോള്‍ഡും കലര്‍ന്ന നിറത്തിലുള്ള ഡിസൈനര്‍ കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തില്‍ തന്നെയുള്ള സിംപിള്‍ ലെഹങ്കയും മിനിമല്‍ മേക്കപ്പും മിനിമല്‍ ജ്വല്ലറിയുമായിരുന്നു അമേയയുടേത്.
ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹവും ആശിര്‍വാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂള്‍സ് പാലിക്കണം. പ്രശ്‌നം വരുന്ന രീതിയില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങള്‍ നല്ല സന്തോഷത്തിലാണ്. ഞങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു.
കാരണം കേരളത്തില്‍ ദമ്പതികളായി ജീവിക്കണമെങ്കില്‍ ലിവിങ് റിലേഷന്‍ ഒഫീഷ്യലാക്കണം. ഞങ്ങള്‍ക്ക് അത് ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് രണ്ട് വര്‍ഷം ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാല്‍ കുറച്ച് കൂടി കംഫേര്‍ട്ടാണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്.
https://www.facebook.com/Malayalivartha






















