മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ കെ.സി. വേണുഗോപാലിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി, തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും ചര്‍ച്ചകള്‍ നടത്തി.
ശേഷമാണ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാനെത്തിയത്. തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ കെ.പി.സി.സി പുനഃസംഘടന ഉള്‍പ്പെടെയുള്ള സംഘടനാ കാര്യങ്ങളും ചര്‍ച്ചയായതായാണ് വിവരം.
https://www.facebook.com/Malayalivartha






















