പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് മേയർ വിവി രാജേഷ്..ഇരുപത്തിനാല് മണിക്കൂറിൽ സ്വയം പൊളിച്ചു നീക്കിയില്ലെങ്കിൽ..ഇടിച്ചു നിരപ്പാക്കുമെന്നും മേയർ..

വീണ്ടും ജനങ്ങളുടെ കയ്യടി നേടി തിരുവനന്തപുരത്തിന്റെ നഗരപിതാവ് വി രാജേഷ് . പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിയായിരുന്നു അനധികൃത നിർമാണം. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃത കെട്ടിടങ്ങൾ തകർത്തത്. ഇറച്ചിക്കട അടക്കമുള്ളവ വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.
തിരുവനന്തപുരം നഗരസഭയിൽ വ്യാപകമായി അനധികൃതമായി നിർമാണങ്ങൾ നടത്തി കച്ചവടം നടത്തുന്നുണ്ടെന്ന് മേയർ വിവി രാജേഷ്. നിലവിലുള്ള അനധികൃത നിർമാണങ്ങൾ നിയമലംഘനം നടത്തിയവർ തന്നെ സ്വയം പൊളിച്ചു നീക്കാൻ തയ്യാറാകണമെന്നു അതിന് തയ്യാറായില്ലെങ്കിൽ നഗരസഭ നേരിട്ട് വന്ന് ഇവ പൊളിച്ചു നീക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.നഗരമധ്യത്തിലെ പാളയം മാർക്കറ്റിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ തിരുവനന്തപുരം നഗരസഭ അധികൃതർ ഞായറാഴ്ട പൊളിച്ചുനീക്കിയിരുന്നു.
സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ നിലവിൽ കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വായുസഞ്ചാരം പോലുമില്ലാത്ത രീതിയിലാണ് ഈ കെട്ടിടങ്ങളുടെ നിർമാണം നടന്നിരിക്കുന്നത്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് കെട്ടിടം നിർമിച്ചതെങ്കിലും വായുസഞ്ചാരമില്ലാത്തത് കാരണം നിലവിൽ ആരും ഇത് വാടകയ്ക്ക് എടുക്കാൻ തയ്യാറാകുന്നില്ല. ഇതിനുപുറമേ, ഇവിടുത്തെ മൂന്ന് നില കെട്ടിടത്തിലേക്ക് കയറാനുള്ള വഴികൾ പലരും കൈയേറി കച്ചവടം നടത്തുകയാണ്.
ഇത്തരത്തിൽ വഴികൾ കൈയേറി താൽക്കാലിക കടകൾ കെട്ടി ദിവസവും 2000 രൂപ വരെ വാടകയ്ക്ക് കൊടുക്കുന്ന വലിയൊരു തട്ടിപ്പും ഇവിടെ നടക്കുന്നുണ്ട്.ഇതിനെതിരെയുള്ള ആദ്യഘട്ട നടപടിയെന്നോണം ഇത്തരം അനധികൃത നിർമാണങ്ങൾ ഇന്ന് മുതൽ പൊളിച്ചുനീക്കാൻ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം ബാക്കിയുള്ള കൈയേറ്റങ്ങളും പൂർണ്ണമായി പൊളിച്ചു മാറ്റുന്നതാണെന്നും മേയർ പറഞ്ഞു.പാളയം മാർക്കറ്റിൽ മാർച്ച് 31 വരെ നിലനിന്നിരുന്ന കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. എന്നാൽ ഈ കാലയളവിൽ മാർക്കറ്റിൽ വ്യാപകമായി അനധികൃത പണപ്പിരിവ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒരു കുട്ട മീൻ വിൽക്കുന്നതിന് വരെ കച്ചവടക്കാർ 500 രൂപ വീതം കൊടുക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു അവിടെ നിലനിന്നിരുന്നത്. ഈ അനധികൃത പിരിവ് നഗരസഭ ഇപ്പോൾ പൂർണമായി നിർത്തലാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മേയർ അഡ്വ. വി. വി രാജേഷും സംഘവും പാളയം മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടിയന്തരമായി നടപടി കൈകൊള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha






















