പൊന്നിന് വേണ്ടി പെണ്ണിന്റെ തല തിന്ന ഭർതൃവീട്ടുകാർക്ക് മുന്നിലേക്ക് രണ്ടമാസം പ്രായമുള്ള കുഞ്ഞിനെ ഇട്ടെറിഞ്ഞ് അധ്യാപിക ജീവനൊടുക്കി.. ഇൻക്വസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ ട്വിസ്റ്റ്.. വെറും ആത്മഹത്യയല്ലിത്... കാസർക്കോട്ടെ യുവതിയുടെ മരണത്തിൽ ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ

മൂന്ന് വർഷത്തെ പ്രണയം ..വിവാഹം കഴിച്ച് ഒരു വർഷം തികയും മുമ്പ് യുവതി ജീവനൊടുക്കി. സ്ത്രീ ധന പീഠനത്തിന്റെ പേരിൽ അധ്യാപികയായ 24കാരി ആസിഡ് കഴിച്ച് ജീവനൊടുക്കിയപ്പോൽ അനാഥമായത് ആ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞാണ്. മാതാവ് ആത്മഹത്യ ചെയ്തു. പിതാവ് പോലീസ് പിടിയിലുമായി. വെറും രണ്ടര വയസ്സ് മാത്രമുള്ള കുഞ്ഞ് ഇനി എങ്ങനെ മുന്നോട്ട് ജീവിക്കുമെന്നുള്ളതാണ് ചോദ്യം. വളരെ വേദനപ്പെടുത്തുന്ന വാർത്തയാണ് കാസർകോട് നിന്ന് പുറത്ത് വന്നത്.
യുവതിയെ മരണപ്പെടുന്നതിന് മുമ്പ് ശാരീരിക ഉപദ്രവമേൽപ്പിച്ചിരുന്നു എന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. സുഫൈദയുടെ മരണത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടുകാരിൽ നിന്നും നിരന്തര പീഡനം അനുഭവിച്ചന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ.
ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ വീട്ടുകാർ നിരന്തരം പീഡിപ്പിചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ ഫാത്തിമത്ത് സുഫൈദയുടെ ഭർത്താവ് ആദലിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കേസ്. ആദിലിന്റെ കുടുംബത്തിലെ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് ഭർതൃ വീട്ടുകാരുടെ മുന്നിൽവച്ച് ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha
























