EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരത്ത് കഴിഞ്ഞ കോർപ്പറേഷൻ ഭരണപ്പിഴവ് കൊണ്ട് ഇന്ന് കഷ്ടതകളനുഭവിക്കേണ്ടി വന്ന സാധാരണക്കാരായ ജനങ്ങളാണ്. കോടികളുടെ അഴിമതി നടത്തിയത് വഴി കോർപ്പറേഷന്റെ വരുമാനത്തിൽ നഷ്ടം.. അതും മറികടന്നാണ് എക്സ് മേയറായ ആര്യ രാജേന്ദ്രനും സംഘവും തിരുവനന്തപുരത്തുകാർക്ക് ദുരിതം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പാളയത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയ മേയർവിവി രാജേഷ് തന്നെ ഞെട്ടി.
കോഴിക്കടകളിൽ പോലും വെന്റിലേഷനില്ലാത്ത അവസ്ഥ.. പൊതുവേ കോഴി അവശിഷ്ടങ്ങൾ ശ്വസിക്കുന്നത് ആരോഗ്യ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നിരിക്കെയാണ് കൃത്യമായ സൗകര്യങ്ങൾ പോലുമില്ലാതെ ഇത്തരം സ്ഥലങ്ങളിൽ വിൽപ്പന നടത്താൻ കോർപ്പറേഷൻ അനുമതി നൽകിയിരുന്നത്. ഗുണ്ടാപിരിവ് വേറേയും.
കോർപ്പറേഷൻ അടയ്ക്കുന്ന തുകകൾ പോലും കച്ചവടക്കാരെ പറ്റിച്ച് ഗുണ്ടാപിരിവുകാർ കൈക്കലാക്കി എന്നുള്ളതാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി കോർപ്പറേഷൻ നിരവധി അനധികൃതമായി സ്ഥാപിച്ച കടകൾ പൊളിച്ച് മാറ്റി. എന്നാൽ ഇതോടെ അവസാനിച്ചു എന്നാണ് കരുതിയതെങ്കിൽ അങ്ങനെയല്ല.
ഇന്നും ഈ സ്ഥലങ്ങളിൽ അത്തരം മാഫിയാ സംഘങ്ങൾ തുടരുന്നു എന്നാണ് വിവരം.. കഴിഞ്ഞ ദിവസം കോർപ്പറേഷൻ പൊളിച്ച കടയുടെ ഉടമകൾ തന്നെ അതിനുള്ള സൂചനകൾ നൽകുന്നുണ്ട്.'
https://www.facebook.com/Malayalivartha























