ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...

മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതയായ ഇരുപത്തിനാലുകാരിയായ സ്കൂൾ അധ്യാപിക എം.കെ. ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടിലെ അതിക്രൂരമായ ഗാർഹിക പീഡനങ്ങളെ തുടർന്ന് രാസലായനി കുടിച്ച് ജീവനൊടുക്കി. രണ്ടു മാസം മാത്രം പ്രായമുള്ള തന്റെ ചോരക്കുഞ്ഞിനെയും ബന്ധുക്കളെയും സാക്ഷിയാക്കിയായിരുന്നു സുഫൈദയുടെ ഈ കടുംകൈ. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























