അടി കിട്ടിയയാൾ എംഎൽഎ... ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും

കാലം എല്ലാത്തിനേയും മാറ്റി മറിച്ചു. അടിച്ചവർ വർഷങ്ങൾക്ക് ശേഷം ഫലം അനുഭവിക്കുന്നു. അടി കൊണ്ടയാൾ അതിന്റെ പേരിൽ ഹിറ്റായി എംഎൽഎയായി. ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്യും. ഇവരെ നേരത്തെ കേസിൽ പ്രതിയാക്കിയിരുന്നു. വൈകാതെ ഇവർക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരെ അന്യായമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വധശ്രമ കേസെടുക്കാനാണ് സാധ്യത.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും പരിഗണിക്കും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മർദനമേറ്റ എ.ഡി തോമസ് എംഎൽഎ, അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ കേസിൽ കക്ഷി ചേരും. വിഐപി സുരക്ഷ ഡ്യൂട്ടിയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണ് ചെയ്തത് എന്നാണ് ഗൺമാൻമാരുടെ വാദം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത്.
അതേസമയം പെട്രോളും ഡീസലും അടിക്കടി വർദ്ധിപ്പിച്ച് പൊതുജനങ്ങളെ കേന്ദ്ര സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിൻറെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങൾക്ക് മേൽ ഇന്ധന വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില വർദ്ധനവ് താൽക്കാലികമായി പിടിച്ചുവെക്കുകയും വോട്ട് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബി ജെ പി സർക്കാരിന്റെ പതിവ് തട്ടിപ്പാണ്. കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെ 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്ന് ആവശ്യപ്പെട്ട് ശക്തമായി സമരം ചെയ്ത യു ഡി എഫ് സഖ്യമാണ് ഇന്ന് കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച സ്വന്തം വാദം പ്രാവർത്തികമാക്കാൻ പുതിയ സർക്കാരിന് സാധിക്കുമോയെന്ന വെല്ലുവിളിയും മുൻ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സതീശൻ സർക്കാരിനോടുള്ള പ്രതിപക്ഷ നേതാവിൻറെ ആദ്യ വെല്ലുവിളി കൂടിയായി ഇത്. കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താനും പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ആശ്വാസമേകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ യു ഡി എഫ് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സെസ് കുറയ്ക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പെട്രോൾ – ഡീസൽ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബി ജെ പിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യു ഡി എഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്ര സർക്കാരിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും അവർ എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ സംസ്ഥാനത്തെ ജനങ്ങൾ ആകാംക്ഷാഭരിതരാണ്.
അതേസമയം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശൻറെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശൻ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാർട്ടി അജണ്ടകൾ സന്ദർശനത്തിലുണ്ടോയെന്ന് നിലവിൽ വ്യക്തമല്ല.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിൻറെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന് സർക്കാരിന് കേന്ദ്ര സഹായം ആവശ്യമാണ്. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാരിൻറെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൌത്യം.
കഴിഞ്ഞ ആഴ്ച ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായി.
അതേസമയം 31 വർഷത്തിനിപ്പുറം ലീഡർ കെ.കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ സതീശൻ നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. ദർശനത്തിനായി കാത്തു നിന്നവർ മുഖ്യമന്ത്രിയെ തൊഴുകൈകളോടെ വരവേറ്റു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക്.
ധരിച്ചിരുന്ന ഷർട്ട് നടയ്ക്കൽ വച്ചു തന്നെ അഴിച്ച് ഒപ്പമുള്ളയാളെ ഏൽപിച്ചു. വേഷ്ടി പുതച്ച് അകത്തേക്ക് കടക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ മുഖ്യമന്ത്രിയുടെ ചെവിയിൽ കൂടെയുള്ളവരുടെ എണ്ണം നിയന്ത്രിക്കണമെന്നു പറഞ്ഞു. ദർശനത്തിനായി മറ്റാരും തന്റെ കൂടെ വരേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഉടൻ തന്നെ പറഞ്ഞു. പൊതു അവധിയായതിനാൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനത്തിനു നിയന്ത്രണം ഉണ്ടായിരുന്നു. വി.ഡി.സതീശൻ വരുമ്പോഴെല്ലാം ദർശനത്തിന് അനുഗമിക്കാറുള്ള ദേവസ്വത്തിലെ മുൻ ജീവനക്കാരൻ ടി.കെ.ഗോപാലകൃഷ്ണൻ 4500 രൂപയടച്ച് 5 പേർക്ക് ക്യൂ നിൽക്കാതെ ദർശനത്തിനുള്ള നെയ് വിളക്ക് ടിക്കറ്റ് എടുത്തു വച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ചത് 4 പേർ മാത്രം.
അകത്തു കടന്നപ്പോൾ ശീവേലി സമയമായിരുന്നു. ആനപ്പുറത്ത് 3 പ്രദക്ഷിണം പൂർത്തിയാകുന്നതു വരെ അദ്ദേഹം തൊഴുതു നിന്നു. ശീവേലി കഴിഞ്ഞ് കണ്ണന്റെ തങ്കത്തിടമ്പ് അകത്ത് പ്രവേശിക്കുന്നത് അടുത്തു നിന്നു തൊഴുതു. ശീവേലിക്കൊപ്പം അകത്തു കടന്ന് ദർശനം നടത്തി. കദളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം നൽകി.
നാലമ്പലത്തിൽ നിന്നു പുറത്തു കടന്നതോടെ ജനം മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും മുന്നോട്ടു നീങ്ങി. ഭഗവതിയെയും അയ്യപ്പനെയും തൊഴുതു പ്രദക്ഷിണം വയ്ക്കുമ്പോൾ തിടപ്പള്ളിയിൽ നിന്ന് നേദിക്കാനുള്ള പാൽപായസം ശ്രീലകത്തേക്ക് കൊണ്ടു പോകാനായി പ്രദക്ഷിണ വഴിയിൽ ഭക്തരെ തടഞ്ഞ സമയമായിരുന്നു. മുഖ്യമന്ത്രിക്ക് പോകാനായി വഴി ഒരുക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞു. പാൽപായസം കൊണ്ടു പോയി കഴിയുന്നതു വരെ ഭക്തർക്കൊപ്പം കാത്തു നിന്നു. തുടർന്ന് വെണ്ണ കൊണ്ടും മണിക്കിണറിലെ തീർഥം കൊണ്ടും തുലാഭാരം നടത്തി. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. ഇതിന്റെ തുക 32,050 രൂപ ദേവസ്വത്തിലടച്ചു. മണിക്കിണറിലെ തീർഥം കൊണ്ടുള്ള തുലാഭാരത്തിന് 200 രൂപയായിരുന്നു ചെലവ്. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കണ്ട് ജനം ആരവം മുഴക്കി. ക്യു നിന്നവർ കമ്പിവേലി ചാടിക്കടന്ന് അദ്ദേഹത്തിനു സമീപത്തേക്ക് ഓടിയടുത്തു. ഒപ്പം നിൽക്കാനും വിശേഷം പറയാനും ഫോട്ടോ എടുക്കാനും തിരക്കായി. ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി നാളികേരമുടച്ച് അദ്ദേഹം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് സ്വീകരിച്ചു.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിന് പ്രത്യേക മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. നിയമസഭയിലെ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കും.
ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെ നിയമിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി അസഫ് അലിക്ക് ലോകായുക്ത സ്പെഷ്യൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾ കൂടി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിഷയങ്ങൾ പുതിയതായി രൂപീകരിക്കുന്ന വയോജന വകുപ്പിന്റെ കീഴിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മഴക്കാല മുന്നൊരുക്കം വിലയിരുത്തുന്നതിനായി 27ന് രാവിലെ 10ന് ഓൺലൈനായി ബന്ധപ്പെട്ട മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ എന്നിവർ പ്രത്യേക യോഗം ചേരും. മഴക്കാല മുന്നൊരുക്കങ്ങൾക്കുള്ള തുക ഇതിനകം തന്നെ എല്ലാ ജില്ലകൾക്കും കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
" fhttps://www.facebook.com/Malayalivartha

























