Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , നാല് ജില്ലകളിൽ യെല്ലോ അലർട്ട്


മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും... മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടിയാണ് റിപ്പോർട്ട്

26 MAY 2026 06:43 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും... മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് വലിയതുറ പോലീസെടുത്ത കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം സമർപ്പിച്ചത്.

കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിന് പിന്നാലെയാണ് അന്തിമ റിപ്പോർട്ട് .
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
നാലാം പ്രതി ചേർത്ത ശബരിനാഥ് എം എൽ എ യെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ 2022 ൽ തള്ളിയിരുന്നു. നാലാം പ്രതിയായി ചേർത്ത ശബരിനാഥ് എം എൽ എ യെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ തള്ളിക്കൊണ്ടാണ് 2022 ൽ കോടതി ശബരിനാഥിന് ജാമ്യം അനുവദിച്ചത്. ഗൂഡാലോചന തെളിയിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി.ബാലകൃഷ്ണനാണ് മുൻ സർക്കാർ ആവശ്യം തള്ളി ജാമ്യം അനുവദിച്ചത്. ജൂലൈ 20 മുതൽ 3 ദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. മൊബൈൽ ഫോൺ ആവശ്യപ്പെട്ടാൽ ഹാജരാക്കണം. 25,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
ശബരിനാഥിൻ്റെ വാട്ട്സ്ആപ്പ് ചാറ്റിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താനുള്ള ആഹ്വാനമില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ആഹ്വാനം മാത്രമാണുള്ളത്. അറസ്റ്റ് മാനദണ്ഡങ്ങൾ പോലീസ് പാലിച്ചില്ല തുടങ്ങിയ വസ്തുതകൾ പരിഗണിച്ചാണ് അറസ്റ്റു ചെയ്തു ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

അതേ സമയം ഗൂഡാലോചന തെളിയിക്കാനും കൂടുതൽ പ്രതികൾ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും സർക്കാർ അഭിഭാഷകൻ വെമ്പായം .എ. ഹക്കിം കോടതിയിൽ വാദമുന്നയിച്ചു. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിയുടെ ഒളിയിടം കണ്ടു പിടിക്കുന്നതിനും സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുന്നതിനും പ്രതികളുടെ സാന്നിദ്ധ്യത്തിലുള്ള അന്വേഷണം അനിവാര്യമായതിനാൽ കസ്റ്റഡി അപേക്ഷ അനുവദിക്കണമെന്നും ബോധിപ്പിച്ചു. ' അതേസമയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശനം ചെയ്യാൻ സർക്കാർ സ്വാധീനത്താൽ പോലീസ് തിരക്കഥയിൽ വ്യാജ വധശ്രമക്കുറ്റമാരോപിച്ച് ഫിറ്റ് ചെയ്ത് എടുത്ത കള്ളക്കേസാണിതെന്നും പ്രതികൾ ബോധിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ഹവാല - അഴിമതി ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രിയ്ക്ക് വില കുറഞ്ഞ പബ്ലിസിറ്റിയും വ്യാജ ഇമേജും സൃഷ്ടിക്കാൻ മെനഞ്ഞെടുത്ത കള്ളക്കേസാണിത്. നിരായുധരായും സമാധാനപരമായും യാതൊരു ദേഹോപദ്രമോ നാശനഷ്ടമോ വരുത്താതെ വിമാനത്തിനുള്ളിൽ വെറും മുദ്രാവാക്യം മാത്രം വിളിച്ച് പ്രതിഷേധിച്ച തങ്ങൾക്കെതിരെ വധശ്രമക്കേസ് നിലനിൽക്കില്ല. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റത്തിന് തങ്ങളെ പോലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.വധശ്രമക്കേസ് നിലനിൽക്കണമെങ്കിൽ ശരീരത്തിൻ്റെ വൈറ്റൽ ഭാഗങ്ങളിലോ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾക്കോ മരണകാരണമായേക്കാവുന്ന മുറിവുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോകാത്ത തങ്ങൾക്കെതിരെ വധശ്രമമാരോപിച്ച് എടുത്ത കള്ള കേസിൽ തങ്ങളെ കസ്റ്റഡിയിൽ വിട്ടു നൽകേണ്ട ആവശ്യമില്ല. തങ്ങളെ കസ്റ്റഡി ആവശ്യപ്പെടുന്നത് തങ്ങളെ മാനസികമായും ശാരീരികമായി പീഡിപ്പിക്കാനാണ്. അതിനാൽ ചെയ്യാത്ത കുറ്റത്തിനുള്ള കസ്റ്റഡി ആപേക്ഷ തള്ളണമെന്നും പ്രതികൾ ബോധിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ ഇന്ന് ( ചൊവ്വാഴ്ച) പരിഗണിക്കും.
ജൂൺ 13ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുള്ള ഒന്നും രണ്ടും പ്രതികളായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27) , തലശ്ശേരി പട്ടാന്നൂർ സ്വദേശി ആർ.കെ. നവീൻകുമാർ (37) എന്നിവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യണമെന്നാണ് പോലീസിൻ്റെ ആവശ്യം.


അതേ സമയം ജാമ്യം നിരസിച്ച മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരിക്കേയാണ് പോലീസ് കസ്റ്റഡി ആവശ്യവുമായി വിചാരണക്കോടതിയായ ജില്ലാക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ നിയമപ്രകാരം വിചാരണക്കായി സ്പെഷ്യൽ കോടതി രൂപീകരിക്കേണ്ടതുണ്ട്. അത് നാളിതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നത്.

ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.

വിമാനത്തിൽ മുൻഭാഗത്താണ് പ്രതികൾക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാൻ്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ ഇവരെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു.

സിവിൽ ഏവിയേഷൻ നിയമ കേസ് സ്പെഷ്യൽ കോടതി വിചാരണ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത് അനുവദിച്ചിരുന്നു. പട്ടാന്നൂർ കുന്നോത്തെ ചന്ദ്രാലയത്തിൽ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി...  (10 minutes ago)

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി...  (20 minutes ago)

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ കേരള പബ്ളിക് സർവീസ് കമ്മിഷൻ യോഗം തീരുമാനം...  (30 minutes ago)

  പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (45 minutes ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (51 minutes ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ...പോലീസ് കുറ്റപത്രം സമർപ്പിച്ചു, വ്യോമയാന വകുപ്പ് കുറവ് ചെയ്താണ് കുറ്റപത്രം കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന് കാട്ടി  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും... മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച  (1 hour ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (7 hours ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (8 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (11 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (11 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (11 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (11 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (11 hours ago)

Malayali Vartha Recommends