ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് സാംസ്കാരിക-സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ്.
താരസംഘടനയിലെ തർക്കങ്ങളെക്കുറിച്ചടക്കം മാധ്യമങ്ങളിൽ കൂടിയുള്ള അറിവ് മാത്രമാണുളളത്. സിനിമ നയം പഠിക്കും. ആശങ്കകൾ പരിഹരിക്കാൻ ഉതകുന്നതാണോ അതെന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ ഭരണമികവുള്ളവരെ പരിഗണിക്കും.
നേരത്തെ ഈ പദവി വഹിച്ച പലരും അങ്ങോട്ട് വരാറുണ്ടായിരുന്നില്ലെന്നാണ് മനസ്സിലായത്. അതിനാൽ, ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയിൽ ഭരണമികവുള്ളവർ വരണമെന്നും മന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























