Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

26 MAY 2026 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

ലഹരിക്കെതിരെ കേരള പോലീസിന്റെ ഏറ്റവും വിപുലമായ പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്‍' വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന്   ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതുതലമുറയെ ഈ ദുരന്തത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകണമെന്നും മന്ത്രി പറഞ്ഞു.

എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ 'ഐക്യ 2026'ന്റെ സമാപന സമ്മേളനം വെങ്ങാനൂര്‍ വി.പി.എസ്. മലങ്കര ആന്‍ഡ് ഗേള്‍സ് എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികള്‍ വില്‍ക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പദ്ധതി ആരംഭിച്ചത്.

 യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുന്‍നിരയില്‍ എസ്.പി.സി. കേഡറ്റുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വളര്‍ന്നു.



ഒന്നര ദശാബ്ദമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുവതയുടെ ഈ കൂട്ടായ്മ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

എസ്.പി.സി. പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

'കുട്ടിപ്പൊലീസ്' എന്ന വിളി ഓരോ കേഡറ്റും അഭിമാനത്തോടെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. സഹപാഠികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവരെ ചേര്‍ത്തുപിടിക്കുന്നതിലും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരവും പഠനോപകരണങ്ങളും പുസ്തകങ്ങളും എത്തിക്കുന്നതിലും എസ്.പി.സി. കേഡറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 സ്‌കൂള്‍ കലോത്സവങ്ങള്‍ പൊലീസുകാരെപ്പോലെ കരുതലോടെ നിയന്ത്രിക്കുന്നതിലും, ജനാധിപത്യത്തിന്റെ പതാകവാഹകരായും മതേതരത്വത്തിന്റെ കാവല്‍ക്കാരായും പ്രവര്‍ത്തിക്കുന്നതിലും എസ്.പി.സി കേഡറ്റുകള്‍ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ് പി സി  കേഡറ്റിന് ഹോം മിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയായി നടന്ന ക്യാമ്പില്‍ 939 കേഡറ്റുകള്‍ പങ്കെടുത്തു. സെറിമോണിയല്‍ പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.

 കേഡറ്റുകള്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എ.ഡി.ജി.പി മാരായ എസ്.  ശ്രീജിത്ത്, പി വിജയന്‍, ദിനേദ്ര കശ്യപ്, ഗുഗുലോത്ത് ലക്ഷമണ്‍, ഐ ജി യും എസ് പി സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍  അജീതാ  ബീഗം പൊലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.



 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (42 minutes ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (48 minutes ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (52 minutes ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (56 minutes ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (1 hour ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

Malayali Vartha Recommends