അതിജീവിത പോലീസ് മൊഴി തിരുത്തി കുറു മാറി പ്രതിഭാഗം ചേർന്നു... ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയടക്കം 3പ്രതികളെ വിട്ടയച്ചു

അതിജീവിത 2022 ലെ ആദ്യ പോലീസ് മൊഴി തിരുത്തി കുറു മാറി പ്രതിഭാഗം ചേർന്നതിനാൽ ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയടക്കം 3പ്രതികളെ വിട്ടയച്ചു. വിചാരണ കോടതിയായ നെയ്യാറ്റിൻകര ഒന്നാം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എം.സുജയാണ് പ്രതികളെ വിട്ടയച്ചത്.
പ്രോസിക്യൂട്ടർ എഫ്. വിനോദ് കൂറുമാറിയ അതിജീവിത യെ തലങ്ങും വിലങ്ങും ക്രോസ് വിസ്താരം ചെയ്തിട്ടും തന്നെ പ്രതികളാരും പീഡിപ്പിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മൊഴി നൽകി.
അതി ജീവിത യായ ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയെ പീഡിപ്പിച്ചെന്ന ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം 2022 ൽ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. കേരളം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് റായ് പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തുവെന്ന് കാണിച്ച് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരു. ഏഴാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം പൂർത്തിയാകും വരെ കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത്, പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ 11 കർശന ഉപാധികളോടെയായിരുന്നു എം.എൽ.എക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോയി എന്നു ചൂണ്ടിക്കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. എം.എൽ.എയുടെ ഫോൺ വിളി വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടാ'യിരുന്നു.
2022 ഒക്ടോബറിലാണ് എൽദോസ് കുന്നപ്പള്ളിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിൽ പറയുന്നത് : കേസ് ഡയറി , പോലീസ് റിപ്പോർട്ട് , യുവതിയുടെ മൊഴികൾ എന്നിവ പരിശോധിച്ച് കോടതി ജാമ്യം അനുവദിക്കുന്നതിനുള്ള നിഗമനത്തിലെത്തുന്നു:
1)അതിജീവിത' 28-9-2022 ൽ കമ്മീഷണർക്ക് നൽകിയ ആദ്യ പരാതിയിൽ 28 നോ മുൻ തീയതികളിലോ ബലാൽസംഗം ചെയ്തതായി .പറഞ്ഞിട്ടില്ല
2) പ്രതി വിവാഹിതനും കുടുംബ ജീവിതം നയിക്കുന്ന ആളുമാണെന്ന് അതിജീവിതക്ക് നന്നായറിയാം
3) 14 -10 -2022 ന് മജിസ്‌ട്രേട്ടിന് രഹസ്യമൊഴി നൽകും വരെ പീഡന പരാതി ഒരിടത്തും നൽകിയിട്ടില്ല
4) ഒരു വിവാഹം ബന്ധം നിലനിൽക്കുമ്പോൾ പ്രതിയുമായി നിയമപരമായി വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് എം.എ ക്കാരിയായ അദ്ധ്യാപികയായ അതിജീവിതക്ക് അറിയാം.
5) 14 - 10-22 ലെ രഹസ്യമൊഴിയിൽ അവസാനമായി പീഡിപ്പിച്ചത് 15- 9 - 2 2 എന്ന് പറയുന്നു. എന്നാൽ രഹസ്യമൊഴി കൊടുക്കും വരെ ഒരിടത്തും പരാതി സമർപ്പിച്ചിട്ടില്ല
6) 10-10-22 ന് വുമൺ മിസിംഗ് കേസിൽ മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലും പീഡന ആരോപണം പറയുന്നില്ല.
7) 15-9 -22 നും 14-10- 22 നും ഇടക്കുള്ള സമയം നിർണ്ണായകമാണ്.
14 - 10-22 ലെ മൊഴിയിൽ ആദ്യ പീഢനം നടന്നത് 4- 7-22 ലും , തുടർന്ന് 5-9 -22 , 14-9 -22 , 15-9 -22 എന്നീ തീയതികളിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നു എന്നാൽ 28-9-22 ലെ കമ്മീഷണർക്ക് നൽകിയ പരാതിയിലോ 10 -10 - 22 ലെ മജിസ്ട്രേട്ട് മൊഴിയിലോ ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല.
8 ) 14 - 10-22 ലെ മൊഴിയിൽ പ്രതി കുരിശുമാല കഴുത്തിലണിയിച്ച് ബാക്കി ജീവിതം സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്തതായി പറയുന്നു.
9 ) 4-7-22 മുതൽ 15-9 -22 വരെ അതിജീവിത യാതൊരു അന്യായ തടങ്കലിലുമായിരുന്നില്ല
10) പ്രതിയും അതിജീവിതയും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ ഇവരുടെ അഗാധ ബന്ധത്തിൻ്റെ തീവ്രത കാണിക്കുന്നു. കൺസെൻഷ്യൽ സെക്സ് ബന്ധം (ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം) പറയുന്നു. അതിനാൽ സുപ്രീം കോടതിയുടെ പുതിയ വിധിന്യായത്തിൻ്റെ വെളിച്ചത്തിൽ ബലാൽസംഗ കേസ് നിലനിൽക്കില്ല
11) പ്രതിയുടെ ഭാര്യ അതിജീവിത ഭർത്താവിൻ്റെ ഫോൺ മോഷ്ടിച്ചെടുത്തതായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്
12)26-9 -22 ലെ വാട്ട്സ് ആപ്പ് ചാറ്റും അഗാധ അടുപ്പം തെളിയിക്കുന്നു
13 ) എം എൽ എ ആയ പ്രതി നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടി പോകുകയോ ഒളിവിൽ പോകുമെന്നോ കരുതാൻ കാരണമില്ല
14) പ്രതിക്ക് മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടതായ ക്രിമിനൽ പശ്ചാത്തലമില്ല ആകയാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു
15) 22 - 10-22 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് വിധേയമാകണം. തുടർന്ന് ആവശ്യമെങ്കിൽ 19-11-22 വരെ രാവിലെ 9 നും വൈകിട്ട് 7 നുമിടയിൽ ചോദ്യം ചെയ്യലിന് വിധേയമാകണം.
https://www.facebook.com/Malayalivartha


























