ചോദ്യം ചെയ്യലിൽ എത്തീരിക്കണം വീണയ്ക്ക് വീണ്ടും ED ഇണ്ടാസ്..! വിനോദിനി പ്രവചിച്ച ദിവസം...! ബിനീഷ് ഇറങ്ങിയത് വെറുതെയല്ല..!

പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും 2016 മുതല്‍ 2021 വരെ സിഎംആര്‍എലില്‍ നിന്നു കൈപ്പറ്റിയത് 2.78 കോടി രൂപയെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഇതില്‍ 2.07 കോടി വീണയ്ക്കു നേരിട്ടും 71 ലക്ഷം എക്‌സാലോജിക് കമ്പനിക്കുമാണ് സിഎംആര്‍എല്‍ നല്‍കിയിരിക്കുന്നത്. 2024 നവംബറില്‍ എസ്എഫ്‌ഐഒ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അഴിമതി നിരോധന നിയമം ഉള്‍പ്പെടുത്തി വിഷയത്തില്‍ അന്വേഷണം നടത്തുന്നത്.
2014-15 കാലയളവില്‍ ഒരു ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങിയ എക്‌സാലോജിക് കമ്പനി 2021-22 ആയപ്പോഴേക്കും കടുത്ത സാമ്പത്തിക നഷ്ടത്തിലായെന്ന് എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വേണ്ടിയുള്ള 'ഇന്‍മെഗ്' ആയിരുന്നു കമ്പനിയുടെ പ്രധാന സോഫ്റ്റ് വെയര്‍. എന്നാല്‍ 2017-19 കാലയളവില്‍ വീണയുടെ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് കരിമണല്‍ കമ്പനിയായിരുന്ന സിഎംആര്‍എല്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിക്ക് 13.41 ശതമാനം ഓഹരിയുള്ള സ്ഥാപനമായ സിഎംആര്‍എലില്‍നിന്നാണ് ഇത്തരത്തില്‍ കോടികളുടെ പണമിടപാടു നടത്തിയിരിക്കുന്നത്.
സിഎംആർഎലിൽനിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ തുകയുടെ വിവരം. എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിൽനിന്ന്
സിഎംആര്‍എല്‍ ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനി എക്‌സാലോജിക്കിന് 50 ലക്ഷം വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേ മാസം മൂന്നു ലക്ഷം രൂപ വച്ച് സര്‍വീസ് ലവല്‍ കരാര്‍ പ്രകാരം എക്‌സാലോജിക്കിനു 2017 മാര്‍ച്ച് 2ന് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ വീണയെ പ്രതിമാസം 5 ലക്ഷം രൂപ പ്രതിഫലത്തില്‍ സിഎംആര്‍എലിന്റെ ഐടി കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തുവെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം 2017 ജനുവരി ഒന്നു മുതലായിരുന്നു നിയമനം. സിഎംആര്‍എലിനു പുറമേ 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ 12 സ്ഥാപനങ്ങളില്‍നിന്നായി എക്‌സാലോജികിന് 2.1 കോടി രൂപ ലഭിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























