ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച് നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ കൊല്ലപ്പെട്ടത് അതിക്രൂരമായ മർദനം നേരിട്ട് മരിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞ് നാട്ടുകാർ. പല നാട്ടുകാരും പോലീസ് വളയം ഭേദിച്ച് ആക്രമിക്കാൻ ശ്രമിച്ചു. പോലീസ് നാട്ടുകാരെ തിരിച്ച് ആക്രമിച്ചു.
കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മരിച്ച അർഷിദിന്റെ രണ്ടാനച്ഛനായ അഷ്‌കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം ദിവസങ്ങൾക്ക് മുന്നേ ജിതിൻ ബോയ് ഗില്ലി എന്ന ഇൻസ്റ്റഗ്രാം പേജിൽ അഖിലയുടെയും കുഞ്ഞിന്റെയും വീഡിയോ വന്നിരുന്നു. അത് ഇപ്പോൾ വൈറൽ ആകുകയാണ് . ബസ്സിറങ്ങി നടന്നുവരുന്ന അഖിലയുടെ അടുത്തേക്ക് എത്തിയ ജിതിൻ വീഡിയോ എടുക്കുകയായിരുന്നു. അന്ന് അർഷിദിന്റെ കൈകൾ രണ്ടും ഒടിഞ്ഞിരിക്കുകയായിരുന്നു.
എന്തുപറ്റി കുഞ്ഞിന് എന്ന് ചോദിച്ചപ്പോൾ സൈക്കിളിൽ നിന്ന് വീണാണ് പരിക്ക് സംഭവിച്ചതെന്നായിരുന്നു അഖിലയുടെ വിശദീകരണം. പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോൾ കരഞ്ഞതിനാലെന്ന് അമ്മയുടെ സുഹൃത്ത് അഷ്കറിന്റെ മൊഴി.
https://www.facebook.com/Malayalivartha























