ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു

മന്ത്രി ബിന്ദു കൃഷ്ണയെക്ക് മറുപടിയുമായി അംഗണവാടിയിൽ ബിരിയാണി ചോദിച്ച് വൈറലായ ബിർണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ . ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് മറുപടി.
ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞത് . അവനെ എനിക്ക് ഇഷ്ടാ... ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവൻ ചവറയിലെ നമ്മുടെ മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചുടെ കൊച്ചുമകനാണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
എന്നാൽ താൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് ശങ്കുവിൻറെ വിഡിയോയിലുള്ളത്.' പുതിയ മന്ത്രി ആൻറി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ . ഇത്രേ ഉള്ളൂ കാര്യം' എന്നാണ് ശങ്കുവിൻറെ ട്രോൾ വിഡിയോ.
‘അംഗൻവാടിയിൽ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിൻറെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോർജ് അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. അംഗൻവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് അന്ന് മന്ത്രി പരിഷ്‌കരിച്ചത്.
https://www.facebook.com/Malayalivartha























