വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ച കേസില്‍ ചുമത്തിയ വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ മജിസ്‌ട്രേട്ട് കോടതിയിലേക്ക് അയയ്ക്കും.
ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. വധശ്രമം, ഗൂഢാലോചന, ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് വ്യോമയാന നിയമത്തിലെ വിമാന റാഞ്ചലിനു തുല്യമായ വകുപ്പ് കൂടി ചുമത്തിയത്. ഈ വകുപ്പ് ചുമത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ കേന്ദ്രാനുമതി തേടിയെങ്കിലും ഇതു നിലനില്‍ക്കില്ലെന്നു കേന്ദ്രം അറിയിച്ചു. അതോടെയാണ് വകുപ്പ് ഒഴിവാക്കി കഴിഞ്ഞയാഴ്ച വലിയതുറ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴാണ് പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയവരെ ഇ.പി.ജയരാജന്‍ അടക്കമുള്ളവര്‍ തടഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കേസില്‍ 4 പ്രതികളുണ്ട്. വിമാത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തെ അന്നത്തെ മറ്റൊരു മന്ത്രിയും പാര്‍ട്ടി നേതാവുമായ ഇ.പി ജയരാജന്‍ കായികമായി തന്നെയാണ് നേരിട്ടത്. വിമാനമത്തില്‍ നടന്ന കായകമായ പ്രവര്‍ത്തനത്തിനു നേരെ വിമാനക്കമ്പനി ഇ.പി. ജയരാജന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























