Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?

13 JUNE 2026 11:55 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി.പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സെപ്ഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കാൻ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിൽ നിന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ വിട്ടുനിന്നത് മനപൂർവം.  ശബരിമല സ്വർണ കൊള്ളയിലെ കിംഗ് പിൻ ആയ കമ്പനിയുടെ അഭിഭാഷകനെ  ദേവസ്വത്തിന്റെ പ്ലീഡറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ദേവസ്വം മന്ത്രിയെ അറിയിച്ചതിന് തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ മുരളി സ്ഥലം വിട്ടു. മുഖ്യമന്ത്രിയുമായി ഒരു അഭിപ്രായ ഭിന്നതക്കും നിൽക്കാതെ തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു മുരളീധരൻ. ഷിഗല്ല ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന  പേരിലാണ് മുരളി മുങ്ങിയത്. വിവാദം പുകഞ്ഞതോടെ താനല്ല മുഖ്യമന്ത്രിയാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് പറഞ്ഞ് മുരളി ഒഴിഞ്ഞു. അങ്ങനെ  മുഖ്യമന്ത്രി പെട്ടു. 

 

മന്ത്രി സണ്ണി ജോസഫ് സ്റ്റാഫിൽ  അളിയനെ നിയമിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്  തിരികൊളുത്തിയത് . പുതിയ വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലെത്താൻ പിന്തുണച്ച കെ.മുരളീധരൻ കൂടിയുണ്ടെന്നതാണ് ആന്റി ക്ലൈമാക്സ്. സണ്ണി ജോസഫിന്റെ അളിയനെ പോലെ പുതിയ കഥയിലെ നായകനും രണ്ടു ദിവസത്തിനകം ഔട്ടാവും. ഹൈക്കോടതിയിൽ നിയമിക്കപ്പെട്ട പല പ്ലീഡർമാർക്കും ഇടതുമുന്നണിയുമായി സൗഹ്യദമുണ്ടെന്ന വാർത്തകളും പിന്നാലെ വരുന്നുണ്ട്. എങ്കിലും സ്വരണ കൊള്ള കേസിലെ അഭിഭാഷകനെ നിയമിച്ചത് കോളത്തെ ഞ്ഞെട്ടിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന കെ.ബി.പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സെപ്ഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതിലാണ്  വിവാദം. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ ദൗര്‍ബല്യങ്ങള്‍ അറിയാവുന്ന ഒരു വക്കീല്‍ ആകുന്നത് നല്ല കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു. 

 

‘‘ഷിഗല്ല സ്ഥിരീകരിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മന്ത്രിസഭയില്‍ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് അക്കാര്യം വിട്ടു കൊടുത്തിരുന്നു. ഒരു കാരണവശാലും പ്രതികള്‍ ആരും രക്ഷപ്പെടില്ല. ആ കാര്യത്തില്‍ ഉറപ്പു നല്‍കാം. പ്രതിയുടെ ദൗര്‍ബല്യങ്ങള്‍ അറിയാവുന്ന ഒരു വക്കീല്‍ ആകുന്നത് നല്ല കാര്യമാണ്. ക്യാബിനറ്റില്‍ എടുത്ത തീരുമാനം മന്ത്രി ഒരിക്കലും തള്ളിപ്പറയാന്‍ പാടില്ല. അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ്. ഞാന്‍ ഈ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നു.’’ - മുരളീധരന്‍ പറഞ്ഞു. മുമ്പും മുരളി ഇത്തരം വിവാദങ്ങളിൽ നിന്നും മാറി നിന്നിട്ടുണ്ട്.

 

ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുള്ള കേസുകളുടെ നടത്തിപ്പിനു കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്നു ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കി കെ.ബി.പ്രദീപിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല മേല്‍ശാന്തി കേസിലെ അമിക്കസ് ക്യൂറി ആയും കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മിഷണറായി 13 വര്‍ഷവും പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

 

2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചാണ്. ഈ സ്വര്‍ണം ഇടനിലക്കാരനായ കല്‍പേഷ് വഴി ജ്വല്ലറി ഉടമയായ ഗോവര്‍ധനു വിറ്റുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കുറ്റാരോപിതരായ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ഇപ്പോള്‍ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിക്കപ്പെട്ടിരിക്കുന്നത്.

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റു ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി വെളിപ്പെടുത്തിയിരുന്നു . എസ്ഐക്ക് മുമ്പിലാണ് ഈ നിർണായക മൊഴി അദ്ദേഹം നൽകിയത്. മലയിലെ സ്വർണ്ണം കൊള്ളയടിക്കാൻ ഇതര സംസ്ഥാന ലോബികൾ ശ്രമിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് ഹൈക്കോടതിയാണ്. അന്ന് സ്മാർട്ട് ക്രിയേഷൻസ് ചിത്രത്തിലുണ്ടായിരുന്നില്ല. 

 

പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സംശയമുണ്ടെന്ന് ഹൈക്കോടതി വെളിപ്പെടുത്തിയ ശേഷമാണ് പങ്കജ് ഭണ്ഡാരിയെയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനനെയും അറസ്റ്റ് ചെയ്തത്.  ശബരിമല സ്വർണ്ണ കൊള്ളയിലൂടെ പങ്കജ് ഭണ്ടാരി സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.  സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിലെത്തിച്ചാണ് സ്വർണം വേർതിരിച്ചതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു.   മാത്രവുമല്ല പോറ്റി നിരന്തരമായി ബന്ധം പുലർത്തിയിരുന്ന  ഒരാൾ ഭണ്ടാരിയാണ്.  അതുപോലെ ബെല്ലാരിയിലെ ഗോവർധനനുമായും പോറ്റിക്ക്  ബന്ധം ഉണ്ടായിരുന്നു.  സ്മാർട്ട് ക്രിയേഷൻസിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയപ്പെടുത്തിയത് ഗോവർദ്ധനാണെന്ന് തെളിഞ്ഞിരുന്നു .  അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഭണ്ടാരിയെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു.   പിന്നീട് ഒരാഴ്ചക്ക് ശേഷവും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനുശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പരാതിപ്പെട്ട് പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ടാരി ഹൈക്കോടതിയെ  സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ വിവാദത്തിൽ ആയ വക്കീൽ ഹാജരായത്. എസ്ഐ ടി യുടെ നടപടിക്രമങ്ങൾ നിയമവിരുദ്ധമാണ് എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഭണ്ടാരിയെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണം ഉണ്ടായിരുന്നില്ല എന്നും   ഇതേ വക്കിൽ വാദിച്ചു. 

 

ശബരിമലയിലെ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്കുള്ള യാത്രയിൽ എങ്ങനെ ചെമ്പുപാളികളായി എന്ന അന്വേഷണമാണ് സ്ഥാപന ഉടമ പങ്കജ് ഭണ്ഡാരിയെ കുടുക്കിയത്. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയെങ്കിലും സ്വർണമാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവതന്നെയാണ് സ്മാർട്ട് ക്രിയേഷൻസിൽ എത്തിയതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.

ചെമ്പുപാളികളെത്തിച്ച് സ്വർണംപൂശി നൽകാനാണെങ്കിൽ സ്വർണവ്യാപാരി ഗോവർധന്റെ ഇടപെടൽ വേണ്ടിയിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിമാത്രം പിടിയിലായ ആദ്യഘട്ടത്തിൽ അന്വേഷണത്തെ സഹായിക്കാനെന്നപേരിൽ സഹകരിച്ച സ്മാർട്ട് ക്രിയേഷൻസിന്റെ ലക്ഷ്യം വഴിതെറ്റിക്കലായിരുന്നെന്നും പിന്നീട് തെളിഞ്ഞു. സ്മാർട്ട് ക്രിയേഷൻസും ശബരിമല ദേവസ്വവുമായുള്ള ഇടപാടിൽ എല്ലാകാലത്തും ഇടനിലക്കാരനായി ഉണ്ണികൃഷ്ണൻ പോറ്റി ഉണ്ടായിരുന്നു. ഈ ബന്ധം മറച്ചുവെച്ചാണ് അവർ അന്വേഷണസംഘത്തെ സഹായിക്കാനെത്തിയത്.

സ്വർണം പൂശുന്നതിന് സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന് തിരുവാഭരണം കമ്മിഷണർ 2025 ജൂലായ് 30-ന് എക്‌സിക്യുട്ടീവ് ഓഫീസർക്ക് ഇ-മെയിൽ ചെയ്തിരുന്നു. ദേവസ്വം ആസ്ഥാനത്തുവെച്ച് സ്വർണം പൂശണമെന്നും നിർദേശിച്ചു. എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ടതിനുപിന്നാലെ സ്മാർട്ട് ക്രിയേഷൻസ് തന്നെ വീണ്ടുമെത്തി. ശബരിമലയിൽ പൊതിഞ്ഞ സ്വർണമെന്നനിലയിൽ ഇതിനുള്ള മൂല്യമാണ് കൊള്ളയടിക്ക് ഇവരെ പ്രേരിപ്പിച്ചത്. ഗോവർധനും പങ്കജ് ഭണ്ഡാരിയും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലാണ് നിർണായകമായത്. സ്മാർട്ട് ക്രീയേഷൻസ് നടത്തിയ ഇത്തരം നീക്കങ്ങൾക്കെല്ലാം അഭിഭാഷകന്റെ പിന്തുണയുണ്ടായിരുന്നു.

ശബരിമല കൊള്ള കേസിലെ പ്രതികളെല്ലാം രക്ഷപ്പെട്ടതായി ഇടതുപക്ഷ ഹാൻഡിലുകൾ  പ്രചരണം തുടങ്ങി. പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് പ്രതി സ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ നിയമിച്ചതെന്ന വാദം ആരും വിശ്വസിക്കും. ശബരിമല സ്വർണ്ണ കൊള്ളയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്. ഇടതുപക്ഷത്തെ തറപറ്റിച്ചതും ഈ വിവാദമാണ്.എന്നാൽ അധികാരത്തിലെത്തിയതോടെ കോൺഗ്രസ് അതെല്ലാം മറന്നു, പക്ഷേ ജനം മറക്കില്ലെന്ന് നേതാക്കൾ മറന്നു. മുരളീധരന് ഇത്തരം അപകടങ്ങൾ മനസിലായതുകൊണ്ടാണ് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പണ്ടും നിലപാടിൽ ഉറച്ചുനിൽക്കുന്ന നേതാവാണ് മുരളീധരൻ. രാഷ്ട്രീയക്കാർ പറയാൻ മടിക്കുന്ന അഭിപ്രായങ്ങൾ മുരളി ആർക്കുമുന്നിലും തുറന്നു പറയും. 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജനുവരി 20-ന് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്തു നിന്ന് നിർണായക രേഖകളും 20 മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്കിടെ ഇഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് ഹാജരാകണമെന്നാവശ്യപ്പെട്ട് ചിലർക്ക് നോട്ടീസ് അയച്ചത്. . തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെയും വിശദീകരണം നൽകാൻ വിളിപ്പിച്ചിരുന്നു.  സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ജയിലിലായതിനാൽ  കമ്പനിയുമായി ബന്ധപ്പെട്ട ഉന്നതാധികൃതരിൽ നിന്ന് മൊഴിയെടുക്കുമെന്ന് പറഞ്ഞെങ്കിലും ഉണ്ടായില്ല.

 

ഇഡി റെയ്ഡിന് പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു. റെയ്ഡിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് നൂറ് ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയും പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളിക്കേസിൽ ജയിൽവാസം അനുഭവിക്കാൻ തുടങ്ങിയിട്ട് 90 ദിവസം ഫെബ്രുവരി ആദ്യവാരം പൂർത്തിയായി. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം കിട്ടി. . കേസ് അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനു പിന്നാലെ ശബരിമല സ്വർണാപഹരണ കേസിൽ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളായിരുന്നു  ശ്രീകുമാർ.എസ്. ഐ. ടി. അന്വേഷണം പൂർണമായും അന്നത്തെ  മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് നടന്നത്.  ഐജി എച്ച് വെങ്കിടേഷിനെ  ശബരിമല അന്വേഷണ കമ്മീഷനായി ഹൈക്കോടതി നിയമിക്കുമ്പോൾ ഇത്തരം ദൂഷിതമായ സ്വാധീനത്തിന് അദ്ദേഹം വഴങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല.  എന്നാൽ മുൻ  മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുകയാണ് അന്വേഷണസംഘം ചെയ്തത്.  ഹൈക്കോടതിയാകട്ടെ അന്വേഷണ സംഘത്തെ പൂർണമായും വിശ്വാസത്തിൽ എടുക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ ജയിൽ മോചിതരായത്. .  ജയിൽ മോചിതരാകുന്ന പ്രതികളെ പിന്നീട് യാതൊരു തരത്തിലും നിയമത്തിനു മുമ്പിൽ എത്തിക്കാൻ ആവില്ല.  കാരണം നിയമപരമായ കാര്യങ്ങൾക്ക് ഉണ്ടാകുന്ന സാങ്കേതികമായ താമസം പ്രതികളെ ഒരു വലിയൊരു അളവ് വരെ സഹായിക്കും.. ശബരിമല അയ്യപ്പന് എന്തിനാണ് സ്വർണം എന്നാണ് സഖാക്കൾ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നത്. സ്വർണം കട്ടത് വലിയ ഒരപരാധമായി സർക്കാരും സി പി എമ്മും കാണുന്നുമില്ല.ശബരിമലയിലെ സ്വർണം പൂശലിൽ തന്നെ അന്വേഷണസംഘം സംശയം പ്രകടിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. 

 

കടകംപള്ളി സുരേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ വിശ്വസ്തനായിരുന്നു വാസു. കമ്മീഷണറായിരുന്ന  കാലത്തും പ്രസിഡന്റായിരുന്ന കാലത്തും വാസുവാണ് സർക്കാരിന് വേണ്ടി കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രോഡീകരിച്ചത് വാസുവാണ്.പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാതിരുന്ന പല കാര്യങ്ങളും തീരുമാനിച്ചത് വാസുവാണ്. പത്മകുമാർ സർക്കാരുമായി പിണങ്ങി മാറി നിന്ന കാലത്തും വാസുവാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. സർക്കാർ അറിയാതെ ശബരിമലയിൽ സ്വർണകൊള്ള നടക്കില്ലെന്ന് കേരളം ഉറച്ചുവിശ്വസിക്കുന്നു.  കടകംപള്ളിയെയാണ് ജനങ്ങൾ പ്രധാനമായും നോട്ടമിടുന്നത്. കടകംപള്ളിയെ അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവാക്കാൻ നീക്കം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.  

 

എന്നാൽ കേരളം വിധി മാറ്റിയെഴുതിയ ശേഷവും പിണറായിയുടെ കാലത്തെ അനാചാരങ്ങൾ ആവർത്തിക്കുന്നതിലാണ് കേരളത്തിന് സങ്കടം. വി ഡി സതീശനെ മുഖ്യമന്ത്രിയായി കൊണ്ടു വന്നത് പിണറായിയുടെ സഹോദരനാവാനല്ല.  പിണറായിയെ ചരിത്രത്തിൽ നിന്നും നിഷ്കാസിതമാക്കാനാണ്. സതീശനാണ് നിയമമന്ത്രി.അദ്ദേഹമാണ് സർക്കാർ അഭിഭാഷകരെ നിയമിക്കുന്നത്. ഇതിൽ മറ്റ് മന്ത്രിമാർക്ക് റോളില്ല. സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റായിരിക്കുമ്പോൾ പാർട്ടിയും തീർത്തും ദുർബലമാണ്.  അതിനാൽ അവിടെ നിന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ല. രമേശ് ചെന്നിത്തലക്കും കെ സി വേണുഗോപാലിനും സതീശന്റെ തകർച്ച കാണാനാണ് താത്പര്യം. അതിനാൽ അവർ ഇത്തരം വിവാദങ്ങൾഉയർത്തി കൊണ്ടുവരും. ഇപ്പോൾ മുരളിയും  സതിശനെതിരെ തിരിഞ്ഞിരിക്കുന്നു. മുരളിയെ വിശ്വാസത്തിലെടുത്തില്ലെങ്കിൽ ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പോലെ വെറുതെയിരിക്കില്ല. മനസിൽ വരുന്നതെല്ലാം മുരളി മാധ്യമങ്ങളോട് പറയും. അതോടെ സർക്കാർ വെള്ളത്തിലാകും. ഇപ്പോൾ തന്നെ വി ഡി സതീശന്റെ നേർ വിപരീതദിശയിലാണ് കേരളത്തിലെ മാധ്യമങ്ങൾ ചിന്തിക്കുന്നത്. ജനവികാരം മനസിലാക്കിയില്ലെങ്കിൽ കേരളം സതീശനോട് കണക്ക് ചോദിച്ചെന്നിരിക്കും ; ഏതാനും ആഴ്ചകൾക്ക് മുമ്പ് പിണറായിയോട് ചോദിച്ചതുപോലെ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends