ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ പൊന്നന്‍ ആണ് മരിച്ചത്. പ്രതിയും മലയാളി ആണെന്നാണ് സൂചന. ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. ടിക് ടോക്കില്‍ ഉടലെടുത്ത തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് സൂചന.
https://www.facebook.com/Malayalivartha























