തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല. ക്ലാസ് മുറിയുടെ ഭാഗമല്ല തകര്‍ന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു. ഫിറ്റ്‌നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലപ്പഴക്കമുള്ള സ്‌കൂളാണ്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സ്‌കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്. കോര്‍പ്പറേഷന്‍ ഫിറ്റ്‌നസ് കൊടുത്ത കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടമല്ല തകര്‍ന്നതെന്ന് മേയര്‍ വി വി രാജേഷ് പ്രതികരിച്ചു.സ്‌കൂള്‍ കെട്ടിടമോ ഓഫിസോ പ്രവര്‍ത്തിക്കുന്ന ഇടമല്ലെന്നും വി വി രാജേഷ് പറഞ്ഞു. എസ്എസ്എയുടെ ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടമാണ് തകര്‍ന്നതെന്നും, അതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്ക് അല്ലെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























