ഇടുക്കി കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

ഇടുക്കി കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ദ്രവിനേഷ് (25) ആണ് ചാടിയത്. രാവിലെ സൂര്യോദയം കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. തമിഴ്നാട് ഭാഗത്തെ കൊക്കയിലേക്കാണ് ചാടിയത്.
രാവിലെ ആറ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ചെന്നെയിൽ നിന്ന് ദ്രവിനേഷ് അടങ്ങിയ പത്തംഗസംഘമാണ് ഇവിടേക്ക് എത്തിയത്. ഇവർ ഓഫ് റോഡ് ജീപ്പിൽ കൊളുക്കുമലയിലേക്ക് പോകുകയായിരുന്നു. കൊളുക്കുമലയിൽ സിംഹപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് ദ്രവിനേഷ് കൊക്കയിലേക്ക് ചാടിയത്.
കേരള തമിഴ്നാട് അതിർത്തിയിലുള്ള സ്ഥലമാണിത്. സംഭവം നടന്നയുടൻ തന്നെ പ്രദേശത്തുണ്ടായിരുന്നവർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. മൂന്നാറിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം താഴെയിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനത്തിലുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
"
https://www.facebook.com/Malayalivartha


























