ഞെട്ടലോടെ കോൺഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എം എൽ എ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എം എ ൽ എ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് കുട്ടനാട്ടിലെ യു ഡി എഫ് എം എൽ എയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എം എൽ എ ആയ ഒരാൾ മറ്റൊരു എം എൽ എയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ തുറന്നടിച്ചു. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ കടുത്ത പരിഹാസം ഉന്നയിച്ചു. താൻ അവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും, അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല അതിർത്തികളിലെ സന്ദർശനങ്ങളെ ചൊല്ലി ഭരണപക്ഷ എം എൽ എമാർ തമ്മിൽ പരസ്യമായി ഉടക്കിയത് ആലപ്പുഴയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ഒരു എംഎൽഎയ്ക്കു മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുന്നുവെന്ന് ജി.സുധാകരൻ പറഞ്ഞു. റെജി ചെറിയാൻ തന്നെ അറിയിക്കാതെ തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ചതിനെ തുടർന്നാണ് സുധാകരന്റെ വിമർശനം.
‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടും. റെജി ചെറിയാൻ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. എന്നാൽ ഒരു രാഷ്ട്രീയവുമില്ലാതെ നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എംഎൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളി സന്ദർശിച്ചത്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ. ജലസേചന വകുപ്പു മന്ത്രിയുടെ ആളാണ്. സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണൽ കയറ്റിയ ചില ലോറികൾ അടൂരിലേക്ക് പോകുന്നു. ഇങ്ങനെ കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടർമാരും ഇത് മര്യാദയ്ക്ക് നോക്കിയില്ല’–ജി.സുധാകരൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് സുധാകരനെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചത്.
അതേസമയം ജി സുധാകരന് മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ രംഗത്തെത്തി. ജി സുധാകരൻ ഇപ്പോഴും സിപിഎമ്മിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. ആരുടേയും അധികാരത്തിൽ കടന്നുകയറാൻ ശ്രമിച്ചിട്ടില്ല. താൻ തോട്ടപ്പള്ളിയിൽ പോയത് മണ്ണുവാരിക്കൊണ്ടു പോകാനല്ല. ഈ പറഞ്ഞ മഹാൻ മന്ത്രിയായിരുന്ന കാലത്തും അവിടെ നിന്നും കരിമണൽ കൊണ്ടുപോയിരുന്നുവെന്നും റെജി ചെറിയാൻ ആരോപിച്ചു.
ആ സമയത്തൊന്നും സമയബന്ധിതമായി പൊഴി മുറിച്ചിട്ടില്ല. അവിടെ കുട്ടനാട്ടെ പാവങ്ങളുടെ വീട്ടിൽ വെള്ളം കയറിയെന്നു കണ്ടുകഴിയുമ്പോൾ, രാത്രിക്ക് രാത്രി എമർജൻസി കോൺട്രാക്ട് കൊടുത്ത് കോടികൾ മുടക്കി അവിടുന്ന് മണ്ണ് മാറ്റാൻ തുടങ്ങും. അത് അടൂരിലേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ എന്ന് അന്ന് ഭരിച്ചവർക്കാണ് അറിയാനാകുക. റെജി ചെറിയാൻ പോയത് മണ്ണു വാരിക്കൊണ്ടു പോകാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത അഞ്ചാറു ദിവസം മഴയാണെന്നാണ് അറിയിപ്പ്. കുട്ടനാട്ടെ എംഎൽഎ എന്ന നിലയിൽ തോട്ടപ്പള്ളി പൊഴി മുറിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ആലപ്പുഴ ജില്ലയിലെ ഏതു എഞ്ചിനീയറെ വിളിക്കാനുള്ള അവകാശവും കുട്ടനാട്ടെ എംഎൽഎയ്ക്കുണ്ട്. അതനുസരിച്ച് വിളിച്ചു. അവിടെ വേണ്ട നടപടികൾ ആരാഞ്ഞു. അടുത്ത ദിവസം അമ്പലപ്പുഴ എംഎൽഎ അടക്കം എല്ലാവരുടേയും യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് താൻ പറഞ്ഞിരുന്നു.
അതല്ലാതെ ഏതെങ്കിലും നിയമം ലംഘിച്ച് പ്രവർത്തിക്കുകയോ, വേറൊരാളുടെ മണ്ഡലത്തിൽ കടന്നുകയറി ചെയ്യുകയോ ചെയ്തിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിക്കണ്ട് ചെയ്താൽ കൊള്ളാം. ഇതു യുഡിഎഫാണ്. ജനാധിപത്യ പാർട്ടിയാണ്. ഇവിടെ എന്റെയോ വേറെ ഏതെങ്കിലും എംഎൽഎയുടേയോ രാജാവാകാൻ ആരും ശ്രമിക്കേണ്ട. അതിനു സമ്മതിക്കില്ല. അതിനു നിന്നുകൊടുക്കുകയുമില്ല. തന്നെ വ്യക്തിപരമായി പറഞ്ഞാൽ ശക്തമായ ഭാഷയിൽ തിരിച്ചു പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിൽപ്പെട്ട തോട്ടപ്പള്ളി സ്പിൽവേയും പൊഴിയും സന്ദർശിച്ച റെജി ചെറിയാന്റെ നടപടിയാണ് ജി സുധാകരൻ എംഎൽഎയെ ചൊടിപ്പിച്ചത്. ഒരു എംഎൽഎയ്ക്കു മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുന്നുവെന്ന് അമ്പലപ്പുഴ എംഎൽഎയായ ജി സുധാകരൻ വിമർശിച്ചു.
അതേസമയം മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിൻറെ ഭാവി നിർണയിക്കുക.
മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും. മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എൽ ശ്രമം. കേസിൽ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.
തെളിവുകളൊന്നുമില്ലാതെ ഇഡി കേസിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാൽ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി വാദിക്കും. റെയ്ഡടക്കം ഇഡി ശക്തമായി ചൂണ്ടിക്കാട്ടും. അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
അതിനിടെ മറ്റൊരു വിവാദം മുറുകുന്നു. വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. ഈ സന്ദർശനെ പൂർണ്ണമായി അപലപിക്കുന്നുവെന്നും ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചു.
വി പി ദുൽഖിഫിലിൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം
പ്രിയപ്പെട്ട ബിന്ദു കൃഷ്ണ ചേച്ചിക്ക്,
താങ്കൾ കേരളത്തിന്റെ മന്ത്രിസഭയിലേക്ക് എത്തിയതിലും ആ പദവിയിലൂടെ ജനങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിലും അങ്ങേയറ്റം അഭിമാനവും ആഹ്ലാദവും ഉള്ളവരാണ് ഞങ്ങൾ. കോൺഗ്രസ് പ്രസ്ഥാനം എന്നും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെയാണ് താങ്കളുടെ ഈ പദവി ഞങ്ങൾക്ക് ഏറെ സന്തോഷം നൽകിയത്. എന്നാൽ, ഇന്ന് താങ്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. അത് താങ്കൾ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ആ വികാരങ്ങൾ മാനിച്ചുകൊണ്ട് തന്നെ, സാധാരണ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ സന്ദർശനത്തെ ഞങ്ങൾ പൂർണ്ണമായി അപലപിക്കുകയും ചെയ്യുന്നു.
എസ്എൻഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തെരഞ്ഞെടുപ്പുകളിൽ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങൾ പൂർണ്ണമായി ബഹുമാനിക്കുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാർദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വർഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാർത്ഥ്യമാണ്. ആ വിദ്വേഷ പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ല.
അതേസമയം നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിലെ വകുപ്പ് തല നടപടി വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഡി ജി പി നടപടി സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കമുള്ള 5 പേരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത് ഇതിൻറെ അടിസ്ഥാനത്തിലാണ്. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വിശദമായ റിപ്പോർട്ടിൽ അജിത് കുമാറിൻറെ പേര് വന്നാൽ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'രക്ഷാ പ്രവർത്തനം' എന്ന് വിശേഷിപ്പിച്ച ആലപ്പുഴ സംഭവത്തിൽ, ആദ്യത്തെ കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്.
അതേസമയം കേസ് ഡയറി തിരുത്തലിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ് ഐ ടി രേഖപ്പെടുത്തുക. കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ കേസ് ഡയറി തിരുത്തലിലാണ് എ ഡി ജി പിക്കെതിരെ അന്വേഷണം നടക്കുന്നത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയതെന്നാണ് ആരോപണം. കേസ് ഡയറി പെൻഡ്രൈവിലാക്കി എ ഡി ജി പി അജിത് കുമാറിൻ്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ളവർ പ്രതിഷേധക്കാരെ എങ്ങനെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. ഇവരെ പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്നും വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി, ലാത്തി പൊലുള്ള ആയുധം ഉപയോഗിച്ച് അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുണ്ടായിരുന്നത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് അരുണാണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറിയ പെൻഡ്രൈവിലാക്കി എ ഡി ജി പിയുടെ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കാണ്.
"https://www.facebook.com/Malayalivartha























