''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍

തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം അഖില്‍ മാരാര്‍ രൂക്ഷ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ചോദ്യത്തിന് അഖില്‍ മാരാര്‍ പ്രതികരിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല താനെന്നും പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്‌സിലെ തെറി വിളികള്‍ മാറ്റി വെച്ചാല്‍ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങള്‍.. ഞാന്‍ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല. എനിക്ക് മുന്നിലും നിങ്ങള്‍ക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകള്‍ ഉണ്ട്. പലരും അത് കാണുന്നില്ല. കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു.
ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാന്‍ ഈ യുദ്ധസാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളില്‍ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവന്‍ സമയ ട്രേഡര്‍ ആയ എന്റെ സുഹൃത്തു ക്യാപ്റ്റന്‍ ഹരീഷ് കുമാര്‍ എനിക്കൊരു സഹായി ആണ്. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാന്‍ ആണെങ്കിലും ആളു നിലവില്‍ ഇക്കാര്യത്തില്‍ പുലിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല. പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രോഫിറ്റ് ആണ് ഞാന്‍ ഷെയര്‍ ചെയ്തത്.
ഇത് ഞാന്‍ പങ്ക് വെച്ചത് നിങ്ങള്‍ പോയി ട്രേഡ് ചെയ്യാന്‍ വേണ്ടിയല്ല മറിച്ചു ഞാന്‍ എന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോള്‍ അതിന്റെ അടിയില്‍ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികള്‍ക്ക് വേണ്ടിയാണ് ഈ മറുപടി. ഓഹരി വിപണി ഇടപാടുകള്‍ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേര്‍ന്നതാണ്. സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വര്‍ഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങള്‍ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം'', അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























