ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുപ്പത്തിനാലുകാരന്‍ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് മാസം മുന്‍പാണ് ഇവര്‍ പോട്ടയിലെ ഈ പ്രദേശത്ത് താമസത്തിനായി എത്തിയത്.
ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിലാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് പരിസരവാസികള്‍ക്കും വീട്ടുടമയ്ക്കും സംശയം തോന്നിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കല്‍ പൊലീസും വീട്ടുടമയും ചേര്‍ന്ന് സംഭവസ്ഥലത്തെത്തി വീടിന്റെ വാതില്‍ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പു മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
https://www.facebook.com/Malayalivartha



























