Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

ആദ്യത്തെ രണ്ടു ദിവസങ്ങളിലും രാഷ്ട്രീയമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സ്‌കോർ ചെയ്യുന്നത് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍..ഇന്ന് സഭയിൽ 'ബിബി' താരം..

03 JUNE 2026 03:08 PM IST
മലയാളി വാര്‍ത്ത

കേരള നിയമസഭയുടെ പുതിയ സമ്മേളനം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് സഭയ്ക്കുള്ളിലെ പ്രതിപക്ഷ ധര്‍മ്മം ആര് നയിക്കുമെന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ സി.പി.എം. പ്രതിപക്ഷ നിരയിലേക്ക് മാറിയെങ്കിലും, സഭയിലെ ആദ്യത്തെ രണ്ടു ദിവസങ്ങളിലും രാഷ്ട്രീയമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം പൂര്‍ണ്ണമായും പാളുന്ന കാഴ്ചയ്ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ സ്‌കോർ ചെയ്യുന്നത് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍.

 

ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിരോധം ഉണ്ടാകാതിരുന്ന വേളയില്‍, സഭയിലെ കൃത്യമായ ഇടപെടലുകളിലൂടെയും മൂര്‍ച്ചയേറിയ പ്രതികരണങ്ങളിലൂടെയും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍ താരമായി മാറുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സി.പി.എമ്മിന്റെ പിണറായി വിജയന്‍ തിളങ്ങേണ്ട സ്ഥാനത്താണ് സഭയിലെ അതിശക്തമായ ഇടപെടലുകളിലൂടെ ബി.ബി. ഗോപകുമാര്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. കേരള നിയമസഭയില്‍ യു.ഡി.എഫ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോകുന്ന വരുംദിനങ്ങളില്‍,

ബി.ബി. ഗോപകുമാര്‍ സഭയിലെ 'യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായി' മാറുമോയെന്ന ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു . ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഭരണപക്ഷത്തിനെതിരെ ബി.ജെ.പി. സഭയില്‍ ഉന്നയിച്ച കടുത്ത വിമര്‍ശനം ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. 'സ്വര്‍ണ്ണം കട്ടവന്‍ ആരപ്പാ സഖാക്കളാണേ അയ്യപ്പാ' എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന്റെ പ്രധാന പ്രചരണായുധം. എന്നാല്‍ ഇപ്പോള്‍ ഭരണത്തില്‍ വന്നപ്പോള്‍ ഭരണപക്ഷം അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്ന് ബി.ബി. ഗോപകുമാര്‍ സഭയില്‍ തുറന്നടിച്ചു.

 

തിരഞ്ഞെടുപ്പ് കാലത്തെ ആരോപണങ്ങള്‍ കേവലം വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായിരുന്നോയെന്നും സ്വര്‍ണ്ണക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ബി.ജെ.പി. ചോദിക്കുന്നു.സി.എം.ആര്‍.എല്‍. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ രംഗത്ത് പൊതുവെ 'നിലപാടുകളുടെ രാജകുമാരന്‍' എന്നാണ് വി.ഡി. സതീശനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ സി.എം.ആര്‍.എല്‍. ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖ നേതാക്കളുടെ പേരുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത്

 

എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു.സി.എം.ആര്‍.എല്‍. കമ്പനിയുടെ ഡയറിയില്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ രാഷ്ട്രീയ നേതാക്കളുടെ പേരുകളിലേക്കും അന്വേഷണം നീളണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ ഇപ്പോള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ 'നിലപാടുകളുടെ രാജകുമാരന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ തന്റെ കൃത്യമായ നിലപാട് സഭയെ അറിയിക്കുന്നത്നന്നായിരിക്കുമെന്ന് ബി.ബി. ഗോപകുമാര്‍ പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (10 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (20 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (29 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (41 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends