NAVEEN BABU സിപിഎമ്മിന് അടിതെറ്റുമേ?

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കൂടാതെ നവീൻ ബാബുവിന്റെ മകൾക്ക് ആശ്രിതനിയമനം നൽകാനും തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കും.നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ആശ്രിതനിയമനം (Compassionate Appointment) എന്നത് സർക്കാർ സർവീസിൽ ജോലിയിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ കുടുംബത്തിന് സാമ്പത്തിക ആശ്വാസം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള ഒരു പ്രത്യേക സമാശ്വാസ തൊഴിൽദാന പദ്ധതിയാണ്.
അപ്രതീക്ഷിതമായി കുടുംബത്തിന്റെ വരുമാനമാർഗ്ഗം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അടിയന്തര ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഈ പദ്ധതി സഹായിക്കുന്നു.സാധാരണയായി മരണപ്പെട്ട ജീവനക്കാരന്റെ പങ്കാളി (ഭാര്യ/ഭർത്താവ്), മക്കൾ, അല്ലെങ്കിൽ നിയമപരമായ ദത്തുപുത്രൻ/ദത്തുപുത്രി എന്നിവരെയാണ് ആശ്രിതരായി പരിഗണിക്കുന്നത്.: വിവാഹിതരായ പെൺമക്കൾക്കും ആശ്രിതനിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹിതരായ സ്ത്രീകൾ കുടുംബമെന്ന നിർവചനത്തിന് പുറത്താകില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള സർക്കാർ സർവീസിൽ ആശ്രിതനിയമനത്തിന് അപേക്ഷിക്കുന്ന കുടുംബങ്ങൾക്ക് നിശ്ചിത വരുമാന പരിധി ബാധകമാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ സർവീസിൽ ഇത്തരം നിയമനങ്ങൾക്ക് പ്രത്യേക വരുമാന പരിധി നിശ്ചയിച്ചിട്ടില്ല.കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാണിത്. . മുന്‍ സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐക്ക് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി (ജനറല്‍ കണ്‍സെന്റ്) റദ്ദാക്കിയിരുന്നതിനാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രത്യേക ശുപാര്‍ശ കേന്ദ്ര ഏജന്‍സിയുടെ കടന്നുവരവിന് അനിവാര്യമായിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നീക്കം സി.പി.എം. കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി പി ദിവ്യയാണ് ഏക പ്രതി.13 സാക്ഷികളെ പുതുതായി ചേർത്ത നവീൻ ബാബു കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് അടുത്തിടെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് സാക്ഷിപ്പട്ടികയിൽ പുതുതായി ചേർത്തിരിക്കുന്നത്. എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണഭാഗവും ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പൊലീസ് തുടരന്വേഷണം നടത്തിവിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























