ബസില്‍ മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍

പെരുമ്പാവൂരില്‍ ബസില്‍ വച്ച് പഴ്‌സ് മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗില്‍ നിന്ന് പണവും എടിഎം കാര്‍ഡും പെന്‍ഡ്രൈവും അടങ്ങിയ പഴ്‌സാണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്.
അയ്മുറിയില്‍ നിന്നും പെരുമ്പാവൂര്‍ക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. പെരുമ്പാവൂര്‍ എഎസ്പി ഹര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ആര്‍. അനില്‍ കുമാര്‍ എസ്‌ഐമാരായ പ്രവീണ്‍ പ്രകാശ് , ടി.കെ.അനില്‍, എഎസ്‌ഐ എ.ജി. രതി, സീനിയര്‍ സിപിഒമാരായ രജിത് രാജന്‍ , എം.ബി. ജയന്തി, സിപിഒ നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















