Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ

14 NOVEMBER 2026 01:11 PM IST
മലയാളി വാര്‍ത്ത

ഒരു ഇടുങ്ങിയ റോഡ്... എതിർദിശയിൽനിന്ന് എത്തിയ രണ്ട് കാറുകൾ... ഒന്ന് പിന്നോട്ടെടുക്കാൻ ആരും തയ്യാറായില്ല. ആദ്യം വാക്കേറ്റം, പിന്നാലെ തോക്കുചൂണ്ടിയുള്ള ഭീഷണി. ഒടുവിൽ നിമിഷങ്ങൾക്കുള്ളിൽ നാല് തവണ വെടിയൊച്ച! രണ്ട് യുവാക്കൾക്ക് വെടിയേറ്റ് ജീവൻ അപകടത്തിലാകുന്ന സാഹചര്യം. ഫരീദാബാദിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതി ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന വിവരം കൂടി പുറത്തുവന്നതോടെ സംഭവം കൂടുതൽ ചർച്ചയാവുകയാണ്.

ഹരിയാനയിലെ ഫരീദാബാദിലുള്ള ഭാരത് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം. വ്യാഴാഴ്ച രാത്രി ഏകദേശം 9.20-ഓടെയായിരുന്നു സംഭവം. പ്രശാന്ത് ജാംഗ്രയും സഹോദരൻ പ്രിൻസും ബന്ധുക്കളായ പീയൂഷും തുഷാറും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു സംഘം. പ്രശാന്തിന്റെ ഭാര്യ നാല് ദിവസം മുൻപാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വരവ് ആഘോഷിക്കാൻ വീട്ടിലെത്തുന്ന ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു ഇവരുടെ യാത്രയുടെ ലക്ഷ്യം.

എന്നാൽ വീട്ടിൽനിന്ന് വെറും 100 മുതൽ 150 മീറ്റർ വരെ പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ തുടങ്ങിയത്. എതിർദിശയിൽനിന്ന് ഒരു മാരുതി ബ്രെസ കാർ എത്തി. ഇടുങ്ങിയ റോഡിൽ രണ്ട് വാഹനങ്ങൾക്കും ഒരേസമയം കടന്നുപോകാൻ സ്ഥലമുണ്ടായിരുന്നില്ല. മുന്നിലുള്ള വാഹനം മാറിക്കൊടുക്കാൻ പ്രശാന്ത് ഹെഡ്‌ലൈറ്റ് തെളിച്ച് സിഗ്നൽ നൽകിയെന്നാണ് പരാതിക്കാരനായ പീയൂഷ് പറയുന്നത്. എന്നാൽ എതിർവശത്തുനിന്നെത്തിയ കാർ മുന്നോട്ട് നീങ്ങി വഴി തടസ്സപ്പെടുത്തിയതോടെ തർക്കം ആരംഭിച്ചു.

ആദ്യം വാക്കേറ്റം. പിന്നീട് അസഭ്യവർഷവും ഭീഷണിയും. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ബ്രെസ ഓടിച്ചിരുന്ന ജസ്വന്ത് റിവോൾവറുമായാണ് പുറത്തിറങ്ങിയതെന്നാണ് പീയൂഷിന്റെ മൊഴി. തോക്കുമായി ഭീഷണിപ്പെടുത്തുന്ന വിവരം പ്രശാന്ത് ഉടൻതന്നെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.

എന്നാൽ ആ ഫോൺ സംഭാഷണം അവസാനിച്ചതിന് പിന്നാലെ കാര്യങ്ങൾ കൈവിട്ടുപോയി. ജസ്വന്ത് വളരെ അടുത്തുനിന്ന് പ്രശാന്തിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തുവെന്നാണ് പരാതി. സഹോദരന് നേരെ വെടിയുതിർക്കുന്നത് കണ്ട് പ്രിൻസ് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. പക്ഷേ പ്രിൻസിന്റെ കഴുത്തിലും വെടിയേറ്റു. യുവാവ് നിലത്തുവീണു. അതിനുപിന്നാലെ രണ്ട് റൗണ്ട് കൂടി വെടിയുതിർത്തതായാണ് പരാതിക്കാരൻ വെളിപ്പെടുത്തിയത്. പീയൂഷും തുഷാറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇവിടെയും പ്രതിയുടെ പെരുമാറ്റം അവസാനിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വെടിയൊച്ച കേട്ട് കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയിട്ടും തോക്കുമായി അവിടെത്തന്നെ നിന്ന ജസ്വന്ത്, തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന രീതിയിൽ വെല്ലുവിളിച്ചുവെന്നാണ് പീയൂഷിന്റെ ആരോപണം.

എന്നാൽ ഈ സംഭവത്തിനിടയിലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്. നെഞ്ചിൽ വെടിയേറ്റിട്ടും സ്വന്തം ജീവൻ പോലും നോക്കാതെ സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച പ്രശാന്ത് തന്നെയാണ് ആദ്യം കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോയത്. അബോധാവസ്ഥയിലായ പ്രിൻസിനെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇരുവരുടെയും നില ഗുരുതരമാണെന്ന് വ്യക്തമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെക്ടർ 21 എയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു പൊലീസ് അറിയിച്ചത്. പ്രശാന്ത് തീവ്രപരിചരണ വിഭാഗത്തിലും പ്രിൻസ് വെന്റിലേറ്ററിലുമായിരുന്നു.

അതേസമയം, വെടിവയ്പ്പിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഉടൻ രക്ഷപ്പെടാതെ മിനിറ്റുകളോളം അവിടെത്തന്നെ നിന്ന പ്രതി കുടുംബാംഗങ്ങൾ എത്തിയ ശേഷമാണ് പോയതെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ജസ്വന്ത് ഡൽഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ്. ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇയാൾക്ക് സ്വന്തം പേരിൽ തോക്ക് ലൈസൻസുമുണ്ടായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പിന് ഉപയോഗിച്ച ലൈസൻസുള്ള റിവോൾവറും വാഹനവും പിടിച്ചെടുത്തു. ഏഴ് ലൈവ് കാട്രിഡ്ജുകളും നാല് ഒഴിഞ്ഞ ഷെല്ലുകളും പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.

പീയൂഷിന്റെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

വെറും വഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം... ഒടുവിൽ രണ്ട് സഹോദരങ്ങളുടെ ജീവൻ അപകടത്തിലാക്കിയ വെടിവയ്പ്പ്. ഒരു കുടുംബം കുഞ്ഞിന്റെ വരവ് ആഘോഷിക്കാൻ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാൻ പോയ യാത്ര ഇങ്ങനെ ദുരന്തത്തിലേക്ക് വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല. റോഡിലെ ചെറിയ തർക്കങ്ങൾ പോലും എത്രമാത്രം അപകടകരമായ അക്രമങ്ങളിലേക്ക് വളരാമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറുകയാണ് ഫരീദാബാദിലെ ഈ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (7 minutes ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (15 minutes ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (30 minutes ago)

Pangappara തെളിവുകൾ എവിടെ?  (31 minutes ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (42 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (46 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (56 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (1 hour ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (1 hour ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (1 hour ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends