കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം... അപകടത്തിൽ 10 പേർക്ക് പരുക്ക്

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ട്രാവലറിൻറെ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്.
അപകടത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
"
https://www.facebook.com/Malayalivartha























