കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. കർണാടകയിലെ കുടകിലാണ് സംഭവം. ഐപിഎസ് ഉദ്യോഗസ്ഥനായ സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ കുടക് ജില്ലയിലെ തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനിൽ വച്ചായിരുന്നു ആക്രമണം. ബന്ധുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം സന്ധ്യ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് പ്ലാന്റേഷനിൽ എത്തിയത്.
അപ്രതീക്ഷിതമായെത്തിയ കാട്ടാന ഇവർക്ക് നേരെ പാഞ്ഞെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിയെങ്കിലും സന്ധ്യയ്‌ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഗുരുതര പരിക്കേറ്റ സന്ധ്യയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയഭേദകമായ സംഭവമാണെന്നും അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha























