കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു

സങ്കടക്കാഴ്ചയായി... അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. കൊല്ലം അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പല റോഡുകളിലൂടെ വഴിതിരിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വളരെ വീതി കുറഞ്ഞ റോഡിൽ വച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് .
https://www.facebook.com/Malayalivartha























