Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

16 JUNE 2026 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ. ജൂണ്‍ 4നും ജൂണ്‍ 15നും ഇടയില്‍ ഇന്ത്യയില്‍ ശരാശരി 53.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്.

എന്നാല്‍ ഇത്തവണ 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ജൂണ്‍ 15-ന് ഇന്‍സാറ്റ്-3ഡിഎസ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ മണ്‍സൂണിന്റെ കുറവ് കൂടുതല്‍ വ്യക്തമാണ്.

സജീവമായ കാലവര്‍ഷത്തില്‍ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവമാണുള്ളത്.

ഹിമാലയന്‍ പ്രദേശം, വടക്കുകിഴക്കന്‍ ഇന്ത്യ, ഇന്‍ഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. കൂടാതെ, അറബിക്കടല്‍ വഴിയുള്ള കാലവര്‍ഷവും ദുര്‍ബലമാണ്.

അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍, ഭൂനിരപ്പില്‍നിന്ന് കിലോമീറ്ററുകള്‍ക്ക് മുകളില്‍ നടക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തുള്ള പടിഞ്ഞാറന്‍ ജെറ്റ് സ്ട്രീം എന്ന വായുപ്രവാഹം സാധാരണയേക്കാള്‍ തെക്കോട്ട് മാറിയതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്.

സാധാരണനിലയില്‍ കിഴക്കന്‍ ജെറ്റ് സ്ട്രീം മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായത് മേഘങ്ങള്‍ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. ഇതൊരു താല്‍ക്കാലികമായ 'മണ്‍സൂണ്‍ പോസ്' ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (22 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (42 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends