Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

26 JUNE 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. വാഹന്‍ – സാരഥി പോര്‍ട്ടലുകളുടെ തകരാറുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകളുടെ നവീകരണം, ഇ – ചെലാന്‍ ഏകോപനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി തികച്ചും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വാഹന്‍, സാരഥി സേവനങ്ങളില്‍ നിരന്തരമുണ്ടാകുന്ന തടസ്സങ്ങള്‍ ഗൗരവമായി എടുത്ത കേന്ദ്രമന്ത്രി, ഒരാഴ്ചയ്ക്കകം ഇത് പരിഹരിക്കാന്‍ ദേശീയ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി) കര്‍ശന നിര്‍ദേശം നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഇ – ചെലാന്‍ സംവിധാനം കേരളത്തിലും നടപ്പിലാക്കുന്നതിനായി ദേശീയ എന്‍.ഐ.സിയും സംസ്ഥാന എന്‍.ഐ.സിയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ സംയോജനം പൂര്‍ത്തിയാക്കുമെന്നും തീരുമാനമായി. വ്യാജ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ (പിയുസി) തടയാന്‍ കര്‍ശന നടപടിയുണ്ടാകും.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിഷയം മന്ത്രി സി.പി ജോണ്‍ യോഗത്തില്‍ ഉന്നയിച്ചു. ഈ സംഭവങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സംസ്ഥാന തലത്തില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും നിര്‍ദേശിച്ച ഗഡ്കരി, കുറ്റക്കാര്‍ക്കെതിരെ കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കല്‍ കേന്ദ്രങ്ങളും (സ്‌ക്രാപ്പിങ് ഫെസിലിറ്റി) ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്‌റ്റേഷനുകളും എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ദേശീയപാതകളിലെ എ.എന്‍.പി.ആര്‍ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ് – ഇന്‍ – മോഷന്‍ (ഡബ്ല്യു.ഐ.എം) വിവരങ്ങളും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി പങ്കുവെക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. വെയ് – ഇന്‍ – മോഷന്‍ സംവിധാനം പൂര്‍ണ്ണമായി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശം സാമ്പത്തിക കാര്യ വകുപ്പിന് കൈമാറുമെന്ന് ഗഡ്കരി അറിയിച്ചു. പുതിയ ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഭവന നഗരകാര്യ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

എന്‍.എച്ച്.എ.ഐ ടോള്‍ പ്ലാസകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ടോള്‍ ഇളവ് നല്‍കുന്ന കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി അനെര്‍ട്ടുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കുന്ന ഹൈഡ്രജന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പൈലറ്റ് പ്രോജക്ടിന് കേന്ദ്രം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 minutes ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (5 minutes ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (12 minutes ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (17 minutes ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (19 minutes ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (24 minutes ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (37 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (50 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (56 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (2 hours ago)

Malayali Vartha Recommends