Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

ചിക്കു റോബര്‍ട്ടിന്റെ മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല, മൃതദേഹം വിട്ടു നല്‍കാനാകില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം, തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചു

27 APRIL 2016 07:56 AM IST
മലയാളി വാര്‍ത്ത.

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മരണത്തിലെ ദുരൂഹത മാറാതെ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം വിട്ടു നല്‍കാനാകില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായാല്‍ മാതാരമേ മൃതദേഹം വിട്ടു നല്‍കുവെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിനെ ഒമാന്‍ അറിയിച്ചു. പ്രധാനമന്ത്രി മോദി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ഒമാന്‍ ഭരണകൂടവും തത്വത്തില്‍ സമ്മതിച്ചു. എന്നാല്‍ അന്വേഷണം മുന്നേറുന്ന സാഹചര്യത്തില്‍ മൃതദേഹം വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് ഒമാന്‍ പൊലീസിന്റെ നിലപാട്. ഇതുകൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കം ഫലം കാണാത്തത്. ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
അതിനിടെ ചിക്കു കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു സാലലയില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കു റോബര്‍ട്ടിന്റേയും ഭര്‍ത്താവിന്റേയും മാതാപിതാക്കള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. കേസിലെ യാഥാര്‍ത്ഥ കുറ്റവാളികള്‍ എത്രയും പെട്ടന്ന പിടിയിലാവുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റി കൊവേന്ത ക്രിസ്തുരാജാശ്രമം ഇടവക ദേവാലയത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം. ഇതിനായി നടപടികള്‍ വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശകാര്യ വകുപ്പും ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ തെളിവെടുപ്പിനായി വിളിപ്പിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചു. ഭര്‍ത്താവ് ലിന്‍സന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ്. ഇയാളില്‍നിന്ന് തെളിവെടുപ്പ് തുടരുകയാണ്. തെളിവ് എടുപ്പ് പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ. പാക്കിസ്ഥാന്‍ സ്വദേശിയെ കഴിഞ്ഞദിവസമാണ് വിട്ടയച്ചത്. ലിന്‍സന്‍ചിക്കു ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ സംഭവവുമായി ബന്ധിപ്പിക്കാന്‍ തക്ക തെളിവൊന്നും ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്നറിയുന്നു.സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കൊലപാതകമെന്നതിനാല്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കൊലയാളികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുക, ആന്തരികാവയവ പരിശോണ വീണ്ടും നടത്തുക എന്നീ നടപടിക്രമങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് പൊലീസ് വാദം.
ചിക്കു ജോലിചെയ്തിരുന്ന ആശുപത്രിയിലെ പുരുഷജീവനക്കാരുടെ വിരലടയാളം പൊലീസ് ചൊവ്വാഴ്ച ശേഖരിച്ചു. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും വ്യാപകമാണ്. ചിക്കുവിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന ഊഹാപോഹം. എന്നാല്‍ പൊലീസ് ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുമായി പരിചയമുള്ളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പൊലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. മൊബൈല്‍ കാള്‍ റെക്കോഡുകള്‍ അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്.
അങ്കമാലി സ്വദേശിനിചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുണ്ടായിരുന്നു. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബര്‍ട്ടിനെ ഫഌറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ. ആണ്. കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗര്‍ഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടന്‍സറിന്റെ മുകളില്‍ കയറി ജനല്‍പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
ലിന്‍സണിന് കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ലിന്‍സണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിന്‍സന്‍ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ലിന്‍സന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ ബെഡ്‌റൂമില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാന്‍ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയായ ചിക്കു. ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠിച്ചയുടന്‍ ഒമാനിലെ സലാലയില്‍ ജോലി കിട്ടി. അവിടെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണു സഹപ്രവര്‍ത്തകന്‍ ലിന്‍സനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരായതും.താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേര്‍ന്നുള്ള റോഡിന് അപ്പുറത്താണ് ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രി. പാക്കിസ്ഥാനികള്‍ കൂടുതല്‍ ഉള്ളതിനാല്‍ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ്‌ലാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (16 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (36 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (56 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (56 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

Malayali Vartha Recommends