നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ ദുരിതത്തിലാണ് നേപ്പാള്‍. 359 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിനിടെ നേപ്പാളിന് മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. തങ്ങളുടെ പരിധിയിലുള്ള ഛോചെന്‍ ഖോല, പ്യുരെപു സാംഗ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം അടുത്ത 72 മണിക്കൂറിനിടെ തകരാന്‍ ഇടയുണ്ടെന്നാണ് ചൈനീസ് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് ദേശീയ മാദ്ധ്യമറിപ്പോര്‍ട്ട്. നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തുടര്‍ന്നും ദുരന്തം ഒഴിവാക്കാനുമാണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം.
ടിബറ്റില്‍ നിന്നും മാത്രം 558 പേരെ കാണാതായെന്നാണ് വിവരം. 100 ചൈനീസ് പൗരന്മാരെ കാണാതായെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. അപകടമേഖലയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ മുഴുവന്‍ ഒഴിപ്പിച്ചതായും രണ്ട് ഗ്രാമീണരെ രക്ഷിച്ചെന്നും സിസിടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ നേപ്പാളില്‍ ഇതുവരെ 1500 പേരെയാണ് കാണാതായത്.
പുതുതായി രൂപപ്പെട്ട തടാകത്തില്‍ നിരീക്ഷണം ശക്തമാക്കിയെന്ന് ചൈന അറിയിച്ചു. രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ ജലമാണ് ഈ തടാകത്തിലുള്ളത്. ഇപ്പോഴേ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണിത്. ഇതിനിടെയാണ് 72 മണിക്കൂറിനകം മൂന്ന് മില്യണ്‍ ക്യുബിക് മീറ്റര്‍ ജലംകൂടിയെത്തുമെന്നും തടാകം തകരാമെന്നും മുന്നറിയിപ്പ് ചൈന നല്‍കിയത്. സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി പ്രാദേശിക പൊലീസ്, സുരക്ഷാ സേനയുടെ സഹായത്തിന് ബീജിംഗ്, ചെംഗ്ദു എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെയും അയച്ചിട്ടുണ്ട്. ഗ്വിരോംഗ് ടൗണിന് സമീപത്തെ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു എന്നാല്‍ പോര്‍ട്ട് ഭാഗത്ത് എല്ലാം ഇപ്പോഴും തകരാറിലാണ്. 288 ഇന്ത്യക്കാരെയാണ് നേപ്പാള്‍ പ്രളയത്തില്‍ കാണാതായിട്ടുള്ളത്. 826വിദേശികളെയാണ് ആകെ കാണാതായത്. വിദേശികളില്‍ കൂടുതലും ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha

























