ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയായിരുന്നു മന്തി കഴിക്കാനെത്തിയ എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്. ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാരുമായി കുട്ടികള്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
ഫുള്‍ മന്തി വാങ്ങുന്നവര്‍ക്ക് മാത്രമേ അധികം ചോറ് നല്‍കാന്‍ കഴിയൂവെന്ന് ജീവനക്കാര്‍ പറഞ്ഞതോടെയാണ് തര്‍ക്കം രൂക്ഷമായതെന്നാണ് വിവരം. തുടര്‍ന്ന് കടയുടമയും ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ ബന്ധുക്കള്‍ പേട്ട പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























