Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

15 JULY 2026 12:05 PM IST
മലയാളി വാര്‍ത്ത

സ്ത്രീ ശരീരങ്ങളെ അനാവശ്യമായി ചിത്രീകരിക്കുന്നത് (Objectification) സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ഒരു വ്യക്തി എന്ന നിലയിൽ കാണാതെ, അവരുടെ ശരീരത്തെ മാത്രം മുൻനിർത്തി ചിത്രീകരിക്കുന്നതിനെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.സ്ത്രീകളുടെ ശരീരത്തിൽ സൂം ചെയ്തു ചിത്രം പകർത്തുന്ന ഓൺലൈൻ ചാനലുകളു‌െട പ്രവൃത്തിയെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണത വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു തടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തും.

കൊല്ലത്തെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് തനിക്ക് ദുരനുഭവമുണ്ടായത്. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതുകണ്ട ചിലർ പ്രശ്‌നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.‘‘ജൂലൈ ആറിനായിരുന്നു ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം. ഒരു സ്കൂളിൽ പോയപ്പോൾ അവിടെ ഉള്ള ഒരാൾ ഫോട്ടോയെടുത്തു. അയാളുടെ തൊട്ടു പിന്നിൽ ഇരിക്കുന്നയാൾ കാണുന്നത് എന്റെ ശരീരത്തിൽ സൂം ചെയ്യുന്നതാണ്, എന്റെ മുഖമല്ല സൂം ചെയ്തത്. അപ്പോൾ തന്നെ അടുത്ത് നിന്ന ആൾ അയാളെ മാറ്റി. അയാൾ കണ്ടതു കൊണ്ട് കുഴപ്പമില്ലെന്ന് വിചാരിച്ചു.

 

പക്ഷേ, അവർ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി പാർട്ടുണ്ട്. അത് വലിയ വിഷയമാക്കിയപ്പോൾ അയാൾ ഡിലീറ്റ് ചെയ്തു. ആളുകൾ അത് സ്ക്രീൻ ഷോട്ട് എടുത്തു വച്ച് വലിയ വിഷയമാക്കി. സംസ്ഥാനത്തെ ഒരു മന്ത്രിയായ എന്റെ ശരീരത്തിന്റെ ഫോട്ടോ അങ്ങനെയെടുക്കാൻ
ധൈര്യമുള്ളവർ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് എങ്ങനെയായിരിക്കും.സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട രീതിയിൽ ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം നടത്താനുള്ള സാധ്യതകൾ സർക്കാർ തീർച്ചയായും പരിശോധിക്കും.

 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്നതാണ് സർക്കാർ നയം’’– മന്ത്രി പറഞ്ഞു.തന്റെ മുഖം മറ്റാരുടെയോ ഉടലുമായി ചേർത്ത് ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ചിലർ നമ്മളെ വിമർശിച്ചും അപമാനിച്ചും സന്തോഷിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നപേരിൽ നിരവധി ജീവിതങ്ങൾ അവർ തകർക്കുന്നു. പുരുഷൻമാരും അപമാനിക്കപ്പെടുന്നുണ്ട്. അതേസമയം, തനിക്കെതിരായ ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഒാൺലൈൻ മാദ്ധ്യമങ്ങളിലെ സെലിബ്രിറ്റികളുടെ സ്വകാര്യതാ ലംഘനം പരിശോധിക്കും. കുട്ടികൾക്കും വനിതകൾക്കുമെതിരായ അതിക്രമങ്ങൾ മുൻകൂറായി തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി.

അതിക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളും കേന്ദ്രങ്ങളും മുൻകൂട്ടി കണ്ടെത്താൻ വനിതാശിശുക്ഷേമ വകുപ്പ് പ്രത്യേക മാപ്പിംഗ് നടത്തും. സ്‌ത്രീകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ ഇടപെടും.മാധ്യമങ്ങൾ റേറ്റിംഗിനും (TRP) വരുമാനത്തിനും വേണ്ടി സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളാക്കി മാറ്റുന്നു. ഇതിനെതിരെ ശക്തമായ നിയമങ്ങളും അവബോധവും ആവശ്യമാണ്
വസ്തുവൽക്കരണം (Objectification): സ്ത്രീകളെ കേവലം കാമവസ്തുക്കളായി മാത്രം ചിത്രീകരിക്കുന്നു. സോഷ്യൽ മീഡിയയും സുരക്ഷയും: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (8 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (10 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (11 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (16 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (34 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (49 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (56 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

Malayali Vartha Recommends